ലോകനിലവാരത്തിലൊരു റെയില്‍വേ സ്റ്റേഷന്‍, ഗുജറാത്തില്‍
1 min read- രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
- സ്റ്റേഷന് മുകളിലായി പഞ്ചനക്ഷത്ര ഹോട്ടലുമുണ്ട്
അഹമ്മദാബാദ്: രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. റെയില്‍വേ സ്റ്റേഷന് മുകളിലായി 318 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും സ്ഥാപിച്ചിട്ടുണ്ട്. ഇതും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പുതുതായി പുനര്‍ വികസിപ്പിച്ച ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ സ്റ്റേഷനോടൊപ്പം ഗേജ് കണ്‍വേര്‍ട്ട് കം ഇലക്ട്രിഫൈഡ് മഹേസന-വരേത ലൈന്‍, പുതുതായി വൈദ്യുതീകരിച്ച സുരേന്ദ്രനഗര്‍ – പിപാവവ് വിഭാഗം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗാന്ധിനഗര്‍ ക്യാപിറ്റല്‍ – വാരണാസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഗാന്ധിനഗര്‍ ക്യാപിറ്റലിനും വരേതയ്ക്കും ഇടയിലുള്ള മെമു സര്‍വീസ് ട്രെയിനുകള്‍ എന്നീ രണ്ട് പുതിയ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും,
71 കോടി രൂപ ചെലവിലാണ് ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ സ്റ്റേഷന്‍റെ നവീകരണം നടന്നിരിക്കുന്നത്. ആധുനിക വിമാനത്താവളങ്ങള്‍ക്ക് തുല്യമായി ലോകോത്തര സൗകര്യങ്ങള്‍ സ്റ്റേഷന് നല്‍കിയിട്ടുണ്ട്. പ്രത്യേക ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍, റാമ്പുകള്‍, ലിഫ്റ്റുകള്‍, സമര്‍പ്പിത പാര്‍ക്കിംഗ് സ്ഥലം എന്നിവ നല്‍കി ദിവ്യംഗര്‍ക്കായുള്ള സ്റ്റേഷനായി മാറ്റാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സവിശേഷതകള്‍ നല്‍കിക്കൊണ്ടാണ് കെട്ടിടം പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മുന്‍ഭാഗത്ത് 32 തീമുകളുള്ള ദൈനംദിന തീം അധിഷ്ഠിത ലൈറ്റിംഗ് ഉണ്ടായിരിക്കും. സ്റ്റേഷനില്‍ പഞ്ചനക്ഷത്ര ഹോട്ടലും പ്രവര്‍ത്തിക്കും. ഇതിന്‍റെ ചെലവ് 790 കോടി രൂപയോളം വരും.
55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹേശാന – വരേത ഗേജ് പരിവര്‍ത്തനം, 293 കോടി രൂപ ചെലവില്‍ വൈദ്യുതീകരണ ജോലികള്‍ക്കൊപ്പം പൂര്‍ത്തിയായി.
മൊത്തം 289 കോടി രൂപ ചെലവിലാണ് സുരേന്ദ്രനഗര്‍ – പിപാവവ് വിഭാഗം വൈദ്യുതീകരണം പൂര്‍ത്തീകരിച്ചത്. പാലന്‍പൂര്‍, അഹമ്മദാബാദ്, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പിപാവവ് തുറമുഖം വരെ യാതൊരു മാറ്റവും വരുത്താതെ ഈ പദ്ധതി തടസ്സമില്ലാത്ത ചരക്ക് നീക്കങ്ങള്‍ നടത്തും. അഹമ്മദാബാദ്, വിരാംഗാം, സുരേന്ദ്രനഗര്‍ യാര്‍ഡുകളിലെ തിരക്ക് ഒഴിവാക്കാനും ഇത് സഹായിക്കും.