November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടോപ് 4 മികച്ച ഫോണുകള്‍ തെരഞ്ഞെടുക്കാം  

ഇന്ത്യയില്‍ 15,000 രൂപയില്‍ താഴെ വില വരുന്ന മികച്ച മൊബീല്‍ ഫോണുകള്‍ ഇവയാണ്  

റിയല്‍മി നാര്‍സോ 30

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റിയല്‍മി നാര്‍സോ 30 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ 2.0 സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്സ് റിഫ്രെഷ് നിരക്ക്, 90.5 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 405 പിപിഐ പിക്സല്‍ സാന്ദ്രത, 580 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) ഡിസ്പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് കരുത്തേകുന്നത്.

48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ മോണോക്രോം സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മുന്നില്‍ എഫ്/2.1 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്സല്‍ സോണി ഐഎംഎക്സ്471 സെല്‍ഫി കാമറ സ്ഥാപിച്ചു.

5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 30 വാട്ട് ‘ഡാര്‍ട്ട് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ നല്‍കി. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചു. ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, മാഗ്‌നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ആക്സെലറേഷന്‍ സെന്‍സര്‍, ജൈറോ സെന്‍സര്‍ എന്നിവയാണ് സെന്‍സറുകള്‍. 12,499 രൂപയാണ് വില.

റെഡ്മി നോട്ട് 10എസ്  

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റെഡ്മി നോട്ട് 10എസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12.5 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 1,100 നിറ്റ് പരമാവധി തെളിച്ചം, 45,00,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍ എന്നിവ സഹിതം 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ നല്‍കി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയേകുന്നു. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് കരുത്തേകുന്നത്. മാലി ജി76 എംസി4 ജിപിയു ലഭിച്ചു.

എഫ്/1.79 ലെന്‍സ് സഹിതം 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ് സഹിതം 8 മെഗാപിക്സല്‍ സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മുന്നില്‍ എഫ്/2.45 അപ്പര്‍ച്ചര്‍ സഹിതം 13 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി. മുകളില്‍ മധ്യത്തിലായി ഹോള്‍ പഞ്ച് കട്ട്ഔട്ടിലാണ് സ്ഥാപിച്ചത്.

4ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഐആര്‍ ബ്ലാസ്റ്റര്‍, എന്‍എഫ്സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ആക്സെലറോമീറ്റര്‍ തുടങ്ങിയ സെന്‍സറുകള്‍ ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കി.

റെഡ്മി നോട്ട് 10എസ് ഉപയോഗിക്കുന്നത് 5,000 എംഎഎച്ച് ബാറ്ററിയാണ്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബോക്സിനകത്ത് ഫാസ്റ്റ് ചാര്‍ജര്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട്ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 160.46 എംഎം, 74.5 എംഎം, 8.29 എംഎം എന്നിങ്ങനെയാണ്. 178.8 ഗ്രാമാണ് ഭാരം. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി 53 സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ഹൈ റെസലൂഷന്‍ ഓഡിയോ സര്‍ട്ടിഫിക്കേഷനോടെ ഇരട്ട സ്പീക്കറുകള്‍ സവിശേഷതയാണ്. 14,999 രൂപയാണ് വില.

റെഡ്മി നോട്ട് 10  


ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി നോട്ട് 10 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. മിയുഐ 12 സോഫ്റ്റ്‌വെയര്‍ സ്‌കിന്‍ മുകളിലായി പ്രവര്‍ത്തിക്കും. 6.43 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) ‘സൂപ്പര്‍ അമോലെഡ്’ ഡിസ്പ്ലേയാണ് നല്‍കിയത്. 20:9 കാഴ്ച്ച അനുപാതം, നൂറ് ശതമാനം ഡിസിഐ/പി3 വൈഡ് കളര്‍ ഗാമറ്റ്, 1100 നിറ്റ് പരമാവധി ബ്രൈറ്റ്നസ് എന്നിവ ലഭിച്ചു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ ലഭിച്ചതാണ് ഡിസ്പ്ലേ. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 678 എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 612 ജിപിയു ലഭിച്ചു.

പിറകില്‍ നാല് കാമറകള്‍ നല്‍കി. 48 മെഗാപിക്സല്‍ പ്രൈമറി ‘സോണി ഐഎംഎക്സ്582’ സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ 13 മെഗാപിക്സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.

4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0 വേര്‍ഷന്‍, ജിപിഎസ്/ എ ജിപിഎസ്, ഇന്‍ഫ്രാറെഡ് (ഐആര്‍), യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സ്വയം വൃത്തിയാക്കുന്ന സ്പീക്കര്‍ സവിശേഷതയാണ്.

5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ചാര്‍ജര്‍ ബോക്സിനകത്ത് ഉണ്ടായിരിക്കും. 178.8 ഗ്രാമാണ് ഭാരം. 12,999 രൂപയാണ് വില.

മോട്ടോറോള മോട്ടോ ജി30


ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മോട്ടോ ജി30 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്സല്‍) ‘മാക്സ് വിഷന്‍’ ടിഎഫ്ടി ഡിസ്പ്ലേ നല്‍കി. കാഴ്ച്ചാ അനുപാതം, റിഫ്രെഷ് നിരക്ക് എന്നിവ യഥാക്രമം 20:9, 90 ഹെര്‍ട്സ്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.7 ലെന്‍സ് സഹിതം 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. നൈറ്റ് വിഷന്‍, ഷോട്ട് ഓപ്റ്റിമൈസേഷന്‍, ഓട്ടോ സ്മൈല്‍ കാപ്ച്വര്‍, എച്ച്ഡിആര്‍, റോ ഫോട്ടോ ഔട്ട്പുട്ട് എന്നിവ പ്രീലോഡ് ചെയ്ത കാമറ ഫീച്ചറുകളാണ്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്സല്‍ കാമറ സെന്‍സര്‍ ലഭിച്ചു.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളാണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിറകില്‍ നല്‍കി.

5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി30 സ്മാര്‍ട്ട്ഫോണിന് മോട്ടോറോള നല്‍കിയിരിക്കുന്നത്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസം വരെ ഉപയോഗിക്കാം. 20 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ബാറ്ററി. ഈ ചാര്‍ജര്‍ ബോക്സിനകത്ത് ഉണ്ടായിരിക്കും. 165.22 എംഎം, 75.73 എംഎം, 9.14 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 10,999 രൂപയാണ് വില

Maintained By : Studio3