December 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജൂണില്‍ ക്രിപ്റ്റോ കറന്‍സിയുടെ സ്പോട്ട് വില്‍പ്പന അളവില്‍ 42.7% ഇടിവ്

1 min read

ഡെറിവേറ്റീവ് വോള്യങ്ങള്‍ ഈ വര്‍ഷം ആദ്യമായി സ്പോട്ടിനെ മറികടന്നു, 53.8 ശതമാനം വിപണി വിഹിതം ഈ വിഭാഗം സ്വന്തമാക്കി

ബെയ്ജിംഗ്: ബിറ്റ്കോയിന്‍ ഖനനത്തിനെതിരായ ചൈനയുടെ തുടര്‍ച്ചയായ എതിര്‍ നടപടികള്‍ കാരണം ആഗോള ക്രിപ്റ്റോ വിപണിയില്‍ കനത്ത നാശനഷ്ടം. ജൂണില്‍ ഡിജിറ്റല്‍ കറന്‍സിയുടെ വില 6 ശതമാനം കുറഞ്ഞപ്പോള്‍ സ്പോട്ട് വില്‍പ്പന അളവ് 42.7 ശതമാനം കുറയുകയും ചെയ്തു. വില കുറയുകയും അസ്ഥിരത താരതമ്യേന കുറയുകയും ചെയ്തതാണ് ഇതിന് കാരണം. അതേസമയം മൊത്തം ഡെറിവേറ്റീവ് വോള്യങ്ങള്‍ 40.7 ശതമാനം ഇടിഞ്ഞുവെന്നും ക്രിപ്റ്റോകംപയര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഓഗസ്റ്റ് റയ്‌മണ്ട് ഇന്ത്യൻ വിപണിയിലേക്ക്

എല്‍ സാല്‍വഡോര്‍ ബിറ്റ്കോയിന്‍ ഔദ്യോാഗികമായി സ്വീകരിച്ച ആദ്യ രാജ്യമായി മാറിയെന്ന പോസിറ്റീവ് വാര്‍ത്തകള്‍ക്ക് പോലും ക്രിപ്റ്റോ വിപണിയെ പുനരുജ്ജീവിപ്പിക്കാനായില്ല. ജൂണ്‍ മാസത്തില്‍, ബിറ്റ്കോയിനിന്‍റെ മൂല്യം 28,908 ഡോളര്‍ വരെ താഴ്ന്നു. ജൂണിലെ വില്‍പ്പന അളവില്‍ മുന്നിലെത്തിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബിനാന്‍സ് (ഗ്രേഡ് എ) ആണ്. 668 ബില്യണ്‍ ഡോളര്‍ (56 ശതമാനം ഇടിവ്) മൂല്യത്തിലുള്ള വില്‍പ്പനയാണ് അവിടെ നടന്നത്. ഹുവോബി ഗ്ലോബലിലെ (ഗ്രേഡ് എ) വില്‍പ്പന 40.2 ശതമാനം ഇടിഞ്ഞ് 162 ബില്യണ്‍ ഡോളറിന്‍റെ വില്‍പ്പനയില്‍ മാസം പൂര്‍ത്തിയാക്കി. ഓകെഎക്സില്‍ (ഗ്രേഡ് ബിബി) 141 ബില്യണ്‍ ഡോളറിന്‍റെ (41.6 ശതമാനം കുറഞ്ഞു) വില്‍പ്പനയാണ് നടന്നത്.

  'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു: വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം

ജൂണില്‍, 15 ഏറ്റവും വലിയ ടോപ്പ് ടയര്‍ എക്സ്ചേഞ്ചുകളില്‍ നിന്നുള്ള സ്പോട്ട് അളവ് മെയ് മാസത്തെ അപേക്ഷിച്ച് ശരാശരി 51.6% കുറഞ്ഞു. കോയിന്‍ബേസ് (എഎ), ബെക്വാന്‍റ് (ബിബി), ക്രാക്കന്‍ (എഎ) എന്നിവ യഥാക്രമം 77.4 ബില്യണ്‍ ഡോളര്‍ (61.5 ശതമാനം ഇടിഞ്ഞു), 77.1 ബില്യണ്‍ (3 ശതമാനം ഇടിവ്), 39.7 ബില്യണ്‍ (60.4 ശതമാനം) മൂല്യത്തില്‍ വില്‍പ്പന നടത്തി
ഡെറിവേറ്റീവ് വോള്യങ്ങള്‍ ഈ വര്‍ഷം ആദ്യമായി സ്പോട്ടിനെ മറികടന്നു, 53.8 ശതമാനം വിപണി വിഹിതം ഈ വിഭാഗം സ്വന്തമാക്കി. മേയ് മാസത്തില്‍ ഇത് 49.4 ശതമാനമായിരുന്നു. ഡെറിവേറ്റീവ് വോള്യങ്ങള്‍ ജൂണില്‍ 40.7 ശതമാനം കുറഞ്ഞ് 3.2 ട്രില്യണ്‍ ഡോളറായി. മൊത്തം സ്പോട്ട് വോള്യങ്ങള്‍ 42.7 ശതമാനം കുറഞ്ഞ് 2.7 ട്രില്യണ്‍ ഡോളറായി.

  നാസ സ്പേസ് ആപ്സ് ചലഞ്ചിന്റെ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ്

ഏറ്റവും മികച്ച ഡെറിവേറ്റീവ് എക്സ്ചേഞ്ചുകളില്‍ 1.73 ട്രില്യണ്‍ ഡോളര്‍ (29.7 ശതമാനം ഇടിവ്), ഓകെഎക്സ് (508 ബില്യണ്‍ ഡോളര്‍, 49.1 ശതമാനം ഇടിവ്), ബൈബിറ്റ് (360 ബില്യണ്‍ ഡോളര്‍, 37.0 ശതമാനം ഇടിവ്) എന്നിവ ഉള്‍പ്പെടുന്നു.

Maintained By : Studio3