November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലെനോവോ യോഗ ഡ്യുയറ്റ് 7ഐ, ഐഡിയപാഡ് ഡ്യുയറ്റ് 3ഐ പുറത്തിറക്കി

1 min read

യഥാക്രമം 79,999 രൂപയിലും 29,999 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ജൂലൈ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും  

ലെനോവോ യോഗ ഡ്യുയറ്റ് 7ഐ, ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3ഐ എന്നീ ഡിറ്റാച്ചബിള്‍ ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 79,999 രൂപയിലും 29,999 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ജൂലൈ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ആദ്യ മോഡല്‍ ലെനോവോ വെബ്‌സൈറ്റിലും ആമസോണിലും ലഭിക്കും. രണ്ടാമത്തെ മോഡല്‍ ലെനോവോ.കോം, ഓണ്‍ലൈന്‍ പാര്‍ട്ണര്‍ പ്രോഗ്രാമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയും. ലെനോവോ യോഗ ഡ്യുയറ്റ് 7ഐ വരുന്നത് സ്ലേറ്റ് ഗ്രേ കേസ് നിറത്തിലും ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3ഐ വിപണിയിലെത്തുന്നത് ഗ്രാഫൈറ്റ് ഗ്രേ കേസ് നിറത്തിലുമാണ്.

വിദൂരത്തെ ജോലി, ഓണ്‍ലൈന്‍ പഠനം, വര്‍ച്വല്‍ ഒത്തുചേരല്‍ എന്നിവ എളുപ്പമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തതാണ് ഈ ഡിവൈസുകള്‍. കിക്ക്‌സ്റ്റാന്‍ഡ് സഹിതമോ അല്ലാതെയോ ടാബ്‌ലറ്റ് മോഡിലേക്ക് ഈ 2 ഇന്‍ 1 ഡിവൈസുകള്‍ മാറ്റാന്‍ കഴിയും. കീബോര്‍ഡ് ഘടിപ്പിച്ചാല്‍ സാധാരണ ലാപ്‌ടോപ്പായി ഉപയോഗിക്കാം.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

ലെനോവോ യോഗ ഡ്യുയറ്റ് 7ഐ  

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലെനോവോ യോഗ ഡ്യുയറ്റ് 7ഐ പ്രവര്‍ത്തിക്കുന്നത്. 450 നിറ്റ് പരമാവധി തെളിച്ചം, ഗൊറില്ല ഗ്ലാസ് 3 സുരക്ഷ എന്നിവ സഹിതം 13 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി 2കെ (2160, 1350 പിക്‌സല്‍) ഐപിഎസ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കി. ഇന്റലിന്റെ പതിനൊന്നാം തലമുറ കോര്‍ ഐ5 സിപിയു കരുത്തേകുന്നു. ഇന്റല്‍ ഐറിസ് എക്‌സ്ഇ ഗ്രാഫിക്‌സ് നല്‍കി. 16 ജിബി വരെ റാം, ഒരു ടിബി വരെ പിസിഐഇ എസ്എസ്ഡി എന്നിവ ലഭിച്ചു. പിറകില്‍ 5 മെഗാപിക്‌സല്‍ കാമറ, മുന്നില്‍ 5 മെഗാപിക്‌സല്‍ ഇന്‍ഫ്രാറെഡ് കാമറ എന്നിവ നല്‍കി. 10 മണിക്കൂറിലധികം ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. ലെനോവോ ‘ക്യു കണ്‍ട്രോള്‍ ഇന്റലിജന്റ് കൂളിംഗ്’ ഫീച്ചര്‍ നല്‍കിയതിനാല്‍ 20 ശതമാനം കൂടുതലായി ചാര്‍ജ് നീണ്ടുനില്‍ക്കും.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

ഡോള്‍ബി വിഷന്‍, ഡോള്‍ബി ഓഡിയോ, ഡോള്‍ബി ആറ്റ്‌മോസ് എന്നിവ സപ്പോര്‍ട്ട് ചെയ്യും. ലെനോവോ ഇ കളര്‍ പെന്‍, എച്ച്ഡി ഓഡിയോ ചിപ്പ്, ഒരു വാട്ടിന്റെ രണ്ട് സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. ടുഫ് റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സാക്ഷ്യപത്രം സവിശേഷതയാണ്. മൂന്ന് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍ നല്‍കി. ഇവയില്‍ രണ്ടെണ്ണത്തിലൂടെ വീഡിയോ ഔട്ട് സാധ്യമാകും. എസ്ഡി കാര്‍ഡ് റീഡര്‍, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ലഭിച്ചു. വൈഫൈ 6, ബ്ലൂടൂത്ത് വേര്‍ഷന്‍ 5 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1.16 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം. ലെനോവോ വോയ്‌സ് അസിസ്റ്റന്റ് സപ്പോര്‍ട്ട് ചെയ്യും.

ലെനോവോ ഐഡിയപാഡ് ഡ്യുയറ്റ് 3ഐ

330 നിറ്റ് പരമാവധി തെളിച്ചം സഹിതം 10.23 ഇഞ്ച് ഡബ്ല്യുയുഎക്‌സ്ജിഎ (1920, 1080 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇന്റല്‍ സെലറോണ്‍ എന്‍4020 പ്രൊസസറുകളാണ് കരുത്തേകുന്നത്. 4 ജിബി റാം, 128 ജിബി ഇഎംഎംസി സ്‌റ്റോറേജ് ലഭിച്ചു. പിറകില്‍ 5 മെഗാപിക്‌സല്‍ കാമറ, 2 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി. ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ് 600 ലഭിച്ചു. ലെനോവോ ഡിജിറ്റല്‍ പെന്‍, എച്ച്ഡി ഓഡിയോ ചിപ്പ്, ഒരു വാട്ടിന്റെ രണ്ട് സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി ഓഡിയോ എന്നിവ സപ്പോര്‍ട്ട് ചെയ്യും. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5 നല്‍കി. 0.86 കിലോഗ്രാമാണ് ഭാരം.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കും. 360 ഡിഗ്രി ഇരട്ട മൈക്കുകള്‍ സഹിതം ‘കോര്‍ട്ടാന’ ഡിജിറ്റല്‍ അസിസ്റ്റന്റ് നല്‍കിയതിനാല്‍ ഹാന്‍ഡ്‌സ് ഫ്രീ ആശയവിനിമയം എളുപ്പമായിരിക്കും. വെബ്കാമിന് പ്രൈവസി ഷട്ടര്‍ കൂടി നല്‍കി.

Maintained By : Studio3