November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2030ഓടെ 50 ശതമാനം വൈദ്യുതിയും പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താൻ സൌദി പദ്ധതി 

1 min read

അന്താരാഷ്ട്ര പുനരുപയോഗ ഊർജ ഏജൻസിയുടെ പൊതുയോഗത്തിൽ കിംഗ് അബ്ദുള്ള സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയുടെ പ്രസിഡന്റ് ഖാലിദ് അൽ-സുൽത്താനാണ് ഇക്കാര്യം അറിയിച്ചത്

റിയാദ്:  2030ഓടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതോർജത്തിന്റെ  പകുതിയും പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്നും ബാക്കി വരുന്നത് പ്രകൃതി വാതകത്തിൽ നിന്നും കണ്ടെത്താൻ സൌദി പദ്ധതി. അന്താരാഷ്ട്ര പുനരുപയോഗ ഊർജ ഏജൻസിയുടെ(ഇറെന) പൊതുയോഗത്തിൽ കിംഗ് അബ്ദുള്ള സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയുടെ പ്രസിഡന്റ് ഖാലിദ് അൽ-സുൽത്താനാണ് ഇക്കാര്യം അറിയിച്ചത്. ആഗോള, പ്രാദേശിക തലങ്ങളിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇറെന നടത്തിയ ഇടപെടലുകളെ സൌദി അഭിനന്ദിച്ചു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

വ്യവസായങ്ങൾ, സേവന മേഖല, സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണം, മാനവ വിഭവശേഷി വികസനം തുടങ്ങിയ മേഖലകൾ എല്ലാം ഉൾപ്പെടുന്ന സുസ്ഥിര ഊർജ മേഖലയ്ക്ക് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് സൌദിയെന്ന് ഖാലിദ് അൽ-സുൽത്താൻ യോഗത്തിൽ അറിയിച്ചു. ഇതിനാവശ്യമായ സുപ്രധാന ചട്ടക്കൂടുകൾ കണ്ടെത്തിയാണ് രാജ്യം സുസ്ഥിര ഊർജ മേഖലയ്ക്ക് രൂപം നൽകുക.

വിഷൻ 2030യോട് അനുബന്ധിച്ച ദേശീയ പുനരുപയോഗ ഊർജ പദ്ധതിയുടെ ലക്ഷ്യങ്ങൾ നേടുന്നതിന് പുനരുപയോദ ഊർജ പദ്ധതികൾക്കുള്ള മാനദണ്ഡങ്ങൾ  പരിഷ്കരിച്ചും സ്വകാര്യ മേഖലയെക്കൂടി ഇതിൽ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള നയങ്ങൾക്കാണ് സൌദി ഊർജ മന്ത്രാലയം രൂപം നൽകിയിട്ടുള്ളതെന്നും ഖാലിദ് അൽ-സുൽത്താൻ കൂട്ടിച്ചേർത്തു. അനുബന്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഊർജ ഗവേഷണം, വിവര ശേഖരണം, റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ രാജ്യത്തിന്റെ ശേഷി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ ഊർജമേഖലയെ പരിവർത്തനം ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

നിയോം സ്മാർട്ട് സിറ്റിയിലെ ഗ്രീൻ ഹൈഡ്രജൻ പ്രൊഡക്ഷൻ പദ്ധതി, സൌദി അരാംകോയും സാബികും ചേർന്ന് പദ്ധതിയിടുന്ന ഊർജ പദ്ധതികൾ തുടങ്ങി പുനരുപയോഗ ഊർജ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന നിരവധി പദ്ധതികൾക്ക് സൌദി അനുമതി നൽകിയിട്ടു‌ണ്ട്.

Maintained By : Studio3