Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏറ്റെടുക്കലുകളുടെ കാലം : ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റര്‍നെറ്റ് ഡീല്‍

1 min read
  • നാസ്പേഴ്സ് പിന്തുണയുള്ള പേയു ബില്‍ ഡെസ്ക്കിനെ വാങ്ങുന്നു
  • വാള്‍മാര്‍ട്ട്-ഫ്ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് ശേഷമുള്ള വമ്പന്‍ ഡീല്‍
  • ഫിന്‍ടെക് മേഖലയിലെ മുന്‍നിര കമ്പനിയാണ് പേയു

മുംബൈ: ഫിന്‍ടെക് ഭീമന്‍ പേയു പ്രമുഖ ആഭ്യന്തര പേമെന്‍റ് ഗേറ്റ് വേ പ്ലാറ്റ്ഫോമായ ബില്‍ഡെസ്ക്കിനെ വാങ്ങിയേക്കും. ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ കമ്പനികളിലൊന്നായ നാസ്പേഴ്സ് പിന്തുണയ്ക്കുന്ന സംരംഭമാണ് പേയു. ഇന്ത്യന്‍ ഇന്‍റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡീലായി ഇത് മാറിയേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഫ്ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ ബഹുരാഷ്ട്ര ഭീമന്‍ വാള്‍മാര്‍ട്ട് വാങ്ങിയത് 16 ബില്യണ്‍ ഡോളറിനാണ്. അതിന് ശേഷമുള്ള ഏറ്റവും വലിയ ഡീലാകും പേയു-ബില്‍ഡെസ്ക് ഏറ്റെടുക്കല്‍.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

ബില്‍ഡെസ്ക്കില്‍ 100 ശതമാനം ഓഹരി വാങ്ങാന്‍ പേയു താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. എന്നാല്‍ മറ്റ് ചില കമ്പനികള്‍ കൂടി ബില്‍ഡെസ്ക് ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഇന്ത്യയിലെ പേമെന്‍റ് ഗേറ്റ് വേ രംഗത്തെയൊന്നാകെ മാറ്റി മറിക്കുന്ന ഏറ്റെടുക്കലായിരിക്കും ഇത്-ഇടപാടുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.

ബില്‍ഡെസ്ക്കിന്‍റെ സ്ഥാപകര്‍ക്കും നിലവിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ടെമാസെക്കിനും ജനറല്‍ അറ്റ്ലാന്‍റിക്കിനും പുറത്തുകടക്കാന്‍ അവസരമൊരുക്കുന്നത് കൂടിയായിരിക്കും പുതിയ ഇടപാട്. ബില്‍ഡെസ്ക്കിന് 4.5 ബില്യണ്‍ ഡോളര്‍ എന്ന പ്രീമിയം വാല്യുവേഷന്‍ കണക്കാക്കി ആയിരിക്കും ഡീലെന്നാണ് സൂചന.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഏറ്റെടുക്കല്‍ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളുടെയും വക്താക്കളോ പേയുവിന്‍റെ നിക്ഷേപക സ്ഥാപനങ്ങളോ തയാറായില്ല. ആര്‍തര്‍ ആന്‍ഡേഴ്സണില്‍ ജോലി ചെയ്തിരുന്ന ഒരു സംഘം പ്രൊഫഷണലുകളാണ് 2000ത്തില്‍ ബില്‍ഡെസ്ക്കിന് തുടക്കം കുറിച്ചത്. വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രോണിക് പേമെന്‍റ്സ്, കളക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒറ്റ പ്ലാറ്റ്ഫോം ഒരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ധനകാര്യ സേവന സ്ഥാപനങ്ങളും ടെലികോം സ്ഥാപനങ്ങളും, ഇ-കൊമേഴ്സ് കമ്പനികളും വിദ്യാഭ്യാസ കമ്പനികളുമെല്ലാം ബില്‍ ഡെസ്ക്കിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

ബില്‍ ഡെസ്ക് ടെക്നോളജി ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേമെന്‍റുകള്‍ സ്വീകരിക്കുകയോ ബില്ലുകള്‍ അടയ്ക്കുകയോ എല്ലാം ചെയ്യാം, ഒറ്റ ലൊക്കേഷനില്‍ നിന്നുതന്നെ.

ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് പേമെന്‍റ് ടെക്നോളജി സേവനം നല്‍കുന്ന ഫിന്‍ടെക് കമ്പനിയാണ് പേയു. ആഗോള കണ്‍സ്യൂമര്‍ ഇന്‍റര്‍നെറ്റ് ഗ്രൂപ്പായ പ്രോസസ് ആണ് പേയുവിന്‍റെ മാതൃസ്ഥാപനം. 2002ല്‍ സ്ഥാപിതമായ പേയുവിന്‍റെ ആസ്ഥാനം നെതര്‍ലന്‍ഡ്സിലെ ഹൂഫ്ഡോര്‍പ്പാണ്. തങ്ങളുടെ പ്രീമിയം ടെക്നോളജിയിലൂടെ ഓണ്‍ലൈന്‍ ബിസിനസുകള്‍ക്ക് പേമെന്‍റ് ഗേറ്റ് വേ പരിഹാരങ്ങളാണ് പേയു നല്‍കുന്നത്. ഇന്ത്യയില്‍ മാത്രം ഇവര്‍ക്ക് 4,50,000ത്തിലധികം വ്യാപാരികള്‍ ഉപഭോക്താക്കളായുണ്ട്.

Maintained By : Studio3