പ്രൈം അംഗങ്ങള്‍ക്കായി ‘ആമസോണ്‍ ഡേ’ ഡെലിവറി ഓപ്ഷന്‍
ഒരു ആഴ്ച്ചയിലെ എല്ലാ ഓര്‍ഡറുകളും ഡെലിവറി ചെയ്യുന്നതിന് ആഴ്ച്ചയിലെ ഒരു നിശ്ചിത ദിവസം തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് ഈ സൗകര്യം
ന്യൂഡെല്‍ഹി: പ്രൈം അംഗങ്ങള്‍ക്കായി ‘ആമസോണ്‍ ഡേ’ ഡെലിവറി ഓപ്ഷന്‍ അവതരിപ്പിച്ചു. ഒരു ആഴ്ച്ചയിലെ എല്ലാ ഓര്‍ഡറുകളും ഡെലിവറി ചെയ്യുന്നതിന് ആഴ്ച്ചയിലെ ഒരു നിശ്ചിത ദിവസം തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് ഈ സൗകര്യം. ആമസോണിന്റെ സാധാരണ സൗജന്യ ഡെലിവറി സേവനം കൂടാതെ, പ്രൈം അംഗങ്ങള്‍ക്ക് പുതിയ ഓപ്ഷന്‍ സൗജന്യമായിരിക്കും.
ആമസോണിന്റെ ‘ഷിപ്‌മെന്റ് സീറോ’ പ്രോജക്റ്റിന്റെ ഭാഗമായാണ് ആമസോണ്‍ ഡേ ഡെലിവറി അവതരിപ്പിച്ചത്. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എല്ലാ ഷിപ്‌മെന്റുകളും ആമസോണ്‍ നടത്തുന്നത്. 2030 ഓടെ എല്ലാ ഷിപ്‌മെന്റുകളുടെയും അമ്പത് ശതമാനം നെറ്റ് സീറോ ആക്കുകയാണ് ലക്ഷ്യം.
ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ചെക്ക്ഔട്ടില്‍ പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. ഫ്രീ പ്രൈം ഡെലിവറി ഓപ്ഷനു പകരം ആമസോണ്‍ ഡേ ഡെലിവറി തെരഞ്ഞെടുക്കണം. പ്രൈം ഡെലിവറിക്ക് അര്‍ഹതയുള്ള മിക്ക ഇനങ്ങളും ആമസോണ്‍ ഡേ ഡെലിവറി ഓപ്ഷന്‍ വഴി ഓര്‍ഡര്‍ ചെയ്യാം. മാത്രമല്ല, ആമസോണ്‍ ഡേ ഡെലിവറി തീയതിക്ക് രണ്ട് ദിവസം മുമ്പുവരെ ഉപയോക്താക്കള്‍ക്ക് മിക്ക സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
ഇതോടെ ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുമെന്നും ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാമെന്നും ആമസോണ്‍ പ്രതീക്ഷിക്കുന്നു.