Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ 27 പുതിയ മന്ത്രിമാര്‍

ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ ഓള്‍പാര്‍ട്ടി മീറ്റിംഗ് മികച്ച രീതിയില്‍ പര്യവസാനിച്ചതോടെ വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും പ്രാധാന്യമേറി. ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, നാരായണ റാണെ, ഭൂപേന്ദര്‍ യാദവ് എന്നിവരുള്‍പ്പെടെ 27 പേര്‍ കേന്ദ്ര മന്ത്രിസഭയുടെ വന്‍ പുനഃസംഘടനയുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്.

സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളവര്‍ മധ്യപ്രദേശില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവ് സിന്ധ്യ,മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി,രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി സംഘടനാ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, പശ്ചിമ ബംഗാളില്‍ ബിജെപി പ്രചാരണത്തിന്‍റെ ചുമതല വഹിച്ചിരുന്ന മധ്യപ്രദേശില്‍ നിന്നുള്ള കൈലാഷ് വിജയവര്‍ഗിയ എന്നിവരാണ്. ബിജെപി വക്താവും ന്യൂനപക്ഷ മുഖവുമായ സയ്യിദ് സഫര്‍ ഇസ്ലാമും പരിഗണനാ പട്ടികയിലുണ്ട്. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ റാണെ എന്നിവരും മഹാരാഷ്ട്ര എംപി പ്രീതം മുണ്ടെ, എന്നിവരെയും നേതൃത്വം പരിഗണിക്കുന്നു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും ബിജെപി സംസ്ഥാനനേതാവ് സ്വതന്ത്ര ദേവ് സിംഗ്, മഹാരാജ് ഗഞ്ചില്‍ നിന്നുള്ള എംപി പങ്കജ് ചൗധരി, വരുണ്‍ ഗാന്ധി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്കും സാധ്യതയേറിയിട്ടുണ്ട്. രാജ്യസഭാ എംപി അനില്‍ ജെയിന്‍, ഒഡീഷ എംപിമാരായ അശ്വിനി വൈഷ്ണവ്,ബൈജയന്ത് പാണ്ട, ബംഗാളില്‍ നിന്നുള്ള മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി എന്നിവരും പട്ടികയിലുണ്ട്. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയാണ് ജെയിന്‍.മോദി സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രി പി.പി. ചൗധരി ഉള്‍പ്പെടെ രാജസ്ഥാനില്‍ നിന്നുള്ള ഒരു വലിയ സംഘമുണ്ട്. രജസ്ഥാനില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ എംപി രാഹുല്‍ കസ്വാന്‍, സുമേദാനന്ദ് സരസ്വതി.എന്നിവരെയും പരിഗണിക്കുന്നു.മീനാക്ഷി ലേഖി ആയിരിക്കും ഡെല്‍ഹിയില്‍ നിന്ന് പരിഗണിക്കപ്പെടുക.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

ബീഹാറിലെ സുപ്രധാന പ്രതിസന്ധികള്‍ക്കിടയില്‍, ചിരാഗ് പാസ്വാനെതിരെ മത്സരിച്ച പശുപതി പരാസിന് എല്‍ജെപിയില്‍ നിന്ന് കേന്ദ്ര സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ജെഡിയു അംഗങ്ങളും (ആര്‍.സി.പി. സിംഗ്, സന്തോഷ് കുമാര്‍) മന്ത്രിമാരാകാന്‍ സാധ്യതയുണ്ട്. കര്‍ണാടക രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍,അഹമ്മദാബാദ് വെസ്റ്റ് എംപി കിരിത് സോളകി, ഗുജറാത്ത് ബിജെപി പ്രസിഡന്‍റ് സി ആര്‍ പാട്ടീല്‍ എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ട്. പാര്‍ലമെന്‍റ് പ്രസംഗത്തില്‍ മതിപ്പുളവാക്കിയ ലഡാക്ക് എംപി ജമിയാങ് സെറിംഗ് നംഗ്യാലിനെയും പരിഗണിക്കുന്നു.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

രാം വിലാസ് പാസ്വാന്‍, സുരേഷ് അങ്കടി തുടങ്ങിയവരുടെ അകാലമരണങ്ങളും അകാലിദള്‍, ശിവസേന എന്നിവര്‍ സഖ്യംഉപേക്ഷിച്ചതും കാരണം ചില ഒഴിവുകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്.2019 ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതിനുശേഷം, ഇത്തരത്തിലുള്ള ആദ്യത്തെ പുനഃസംഘടനയും വിപുലീകരണവുമാണിത്.

Maintained By : Studio3