Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗൾഫിലെ ഏറ്റവും  സ്വാധീനമുള്ള  ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ  ഒന്നാമതായി എം.എ.യൂസഫലി 

ദുബായ്: ഫോബ്സ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്തിറക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പട്ടിമയിൽ ഒന്നാമത്. മലയാളികൾക്ക് പ്രാമുഖ്യമുള്ള പട്ടികയിലെ മുപ്പത് പേരും യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്.

ലാൻഡ് മാർക്ക് ഗ്രൂപ്പ് സി.ഇ. ഒ. രേണുക ജഗ്തിയാനി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.  സ്റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്വാനി, ആർ. പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, വി.പി. എസ്. ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ്, കെഫ് ഗ്രൂപ്പ് ചെയർമാൻ ഫൈസൽ കെട്ടിക്കോള്ളൻ എന്നിവരാണ് പട്ടികയിലുള്ള പ്രമുഖരായ മലയാളി വ്യവസായികൾ.

  കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍

അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഗൾഫ് രാജ്യങ്ങളിലെ റീട്ടെയിൽ മേഖലയിൽ പുത്തൻ ഉണർവ് നൽകിയ വ്യവസായ പ്രമുഖനാണ്.  വിവിധ ഗൾഫ് രാജ്യങ്ങളിലും ഈജിപ്തിലുമായി 198 ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുള്ള ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രമുഖമായ റീട്ടെയിൽ ബ്രാൻഡായി അറിയപ്പെടുന്നു.   28,000 മലയാളികൾ ഉൾപ്പെടെ മുപ്പതിനായിരത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ലുലു ഗ്രൂപ്പ് ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന യൂസഫലി മേഖലയിലെ വാണിജ്യ വ്യാപാര രംഗത്ത് നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

  ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒ

ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ.   പട്ടികയിലെ മലയാളി പ്രാമുഖ്യം  ഗൾഫ് രാജ്യങ്ങളിലെ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക  സ്ഥാനമാണ്   മലയാളി  വ്യവസായികൾക്കുള്ളതിൻ്റെ  തെളിവാണ്.

Maintained By : Studio3