September 10, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹ്യുണ്ടായ് അല്‍ക്കസര്‍ വിപണിയില്‍

  • ഹ്യുണ്ടായ് അല്‍ക്കസര്‍ വിപണിയില്‍
  • ഇന്ത്യ എക്‌സ് ഷോറൂം വില 16.30 ലക്ഷം രൂപ മുതല്‍ 

ന്യൂഡെല്‍ഹി: ഹ്യുണ്ടായ് അല്‍ക്കസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.30 ലക്ഷം രൂപ മുതലാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. പ്രെസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എട്ട് കളര്‍ ഓപ്ഷനുകളിലും എസ്‌യുവി ലഭിക്കും. കഴിഞ്ഞയാഴ്ച്ച ബുക്കിംഗ് ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ബുക്കിംഗ് തുക.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം സ്റ്റഡഡ് ഗ്രില്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ‘അല്‍ക്കസര്‍’ എഴുത്ത് സഹിതം ബൂട്ട്‌ലിഡിന് കുറുകെ ക്രോം സ്ട്രിപ്പ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, കറുത്ത പില്ലറുകള്‍, റൂഫ് റെയിലുകള്‍, ബോഡിയുടെ അതേ നിറത്തില്‍ പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍ എന്നിവയാണ് എസ്‌യുവിയുടെ ബാഹ്യമായ വിശേഷങ്ങള്‍.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

കാബിനില്‍ കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലായി ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം നല്‍കി. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘ബ്ലൂലിങ്ക്’ കണക്റ്റിവിറ്റി, പനോരമിക് സണ്‍റൂഫ്, 4 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കപ്പ് ഹോള്‍ഡറുകള്‍ സഹിതം ഫുള്‍ സൈസ് ആം റെസ്റ്റ് (6 സീറ്റ് വേരിയന്റില്‍ മാത്രം), ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ അകത്തെ സവിശേഷതകള്‍.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ലഭിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 156 ബിഎച്ച്പി കരുത്തും 191 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്പി, ടിപിഎംഎസ് എന്നീ സുരക്ഷാ ഫീച്ചറുകളും ലഭിച്ചു.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്
Maintained By : Studio3