November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കടല്‍ക്കൊലക്കേസ്: ഇന്ത്യയിലെ നിയമനടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു

നഷ്ടപരിഹാരം 10കോടി ഇറ്റലി കോടതിയില്‍ കെട്ടിവെച്ചു

ന്യൂഡെല്‍ഹി: 2012 ല്‍ കേരള തീരത്ത് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. കേസില്‍ 10 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഇറ്റലി ആ തുക കൈമാറിയതിനാല്‍ കേസു സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും കോടതി അവസാനിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തിലും നേരത്തെ നല്‍കിയ മുന്‍ ഗ്രേഷ്യയിലും തങ്ങള്‍ സംതൃപ്തരാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം ഇന്ത്യയിലെ എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം. ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ഷ്ടപരിഹാരത്തുക കേരള ഹൈക്കോടതി രജിസ്ട്രിയിലേക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.ഇതില്‍ രണ്ട് കോടി രൂപ വീതം ഇരകളുടെ കുടുംബങ്ങള്‍ക്കും രണ്ട് കോടി രൂപ ബോട്ട് ഉടമയ്ക്കും നല്‍കണം. ഇരകളുടെ നിയമപരമായ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പാക്കാന്‍ ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം നാവികര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഇറ്റലി പുനരാരംഭിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

2012 ഫെബ്രുവരിയില്‍ ഇന്ത്യയിലെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ (ഇഇസെഡ്) ബോട്ടില്‍ മത്സ്യബന്ധനം നടത്തിയിരുന്നവര്‍ക്കുനേരെയാണ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലാത്തോറെ ഓയില്‍ ടാങ്കറായ എംവി എന്‍റിക്ക ലെക്സിയില്‍നിന്നും വെടിയുതിര്‍ത്തത്. ഇതിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ കേസിനാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവസാനമായത്. കടല്‍ക്കൊള്ളക്കാരെന്നുധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു നാവികരുടെ അവകാശവാദം.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3