പോളിസി ബസാറിന് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലൈസന്‍സ്
1 min readന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ഏറ്റെടുക്കുന്നതിന് ഇന്‍ഷുറന്‍സ് വിപണി നിയന്ത്രകരായ ഐആര്‍ഡിഐയില്‍ നിന്ന് അനുമതി ലഭിച്ചതായി പ്രമുഖ വെബ് അഗ്രിഗേറ്റര്‍ പോളിസിബസാര്‍ പറഞ്ഞു. ഇത് ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനും സേവനങ്ങളുടെ നിര വിപുലീകരിക്കുന്നതിനും കമ്പനിയെ സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പുതിയ ലൈസന്‍സ് ലഭിച്ചതിന്‍റെ ഭാഗമായി കമ്പനി അതിന്‍റെ വെബ് അഗ്രഗേറ്റര്‍ ലൈസന്‍സ് ഐആര്‍ഡിഐഐ-ക്ക് സമര്‍പ്പിക്കുകയും ബ്രോക്കിംഗ് വിഭാഗത്തിനു കീഴില്‍ ഇന്‍ഷുറന്‍സ് അഗ്രഗേഷന്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സുകളിലേക്ക് കടക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രോക്കിംഗ് ലൈസന്‍സിനായി ശ്രമിക്കുകയായിരുന്നു എന്ന് പോളിസിബസാര്‍.കോം. സിഇഒ യാഷിഷ് ദാഹിയ പറഞ്ഞു.
ക്ലെയിം സഹായം, ഓഫ്ലൈന്‍ സേവനങ്ങള്‍, പോയിന്‍റ്സ് ഓഫ് പ്രെസെന്‍സ് നെറ്റ്വര്‍ക്ക് എന്നിവ പോലുള്ള വിഭാഗങ്ങളിലേക്ക് കടക്കാന്‍ ബ്രോക്കിംഗ് ലൈസന്‍സിലൂടെ കമ്പനിക്ക് സാധിക്കും. ഒരു വെബ് അഗ്രഗേറ്റര്‍ എന്ന നിലയില്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതുക്കലുകളില്‍ നിന്നാണ് വരുമാനം ലഭിച്ചിരുന്നതെങ്കില്‍
ഒരു ബ്രോക്കര്‍ എന്ന നിലയില്‍ കമ്പനിക്ക് കമ്മീഷനും വെബ് അഗ്രഗേഷന്‍ ഫീസും ലഭിക്കും.
ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 25 ശതമാനവും ആരോഗ്യ ഇന്‍ഷുറന്‍സില്‍ 10 ശതമാനവും വിപണി വിഹിതം പോളിസിബസാറിന് ഉണ്ട്. പോളിസി ബസാറിന്‍റെ മാതൃ കമ്പനിയായ പിബി ഫിന്‍ടെക്ക്ഒരു ഓണ്‍ലൈന്‍ ക്രെഡിറ്റ് താരതമ്യ പോര്‍ട്ടലായ പൈസബസാര്‍ ഡോട്ട് കോമിനെയും പിന്തുണയ്ക്കുന്നു.
2018ല്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്‍റെ നേതൃത്വത്തിലുള്ള സീരീസ്-എഫ് റൗണ്ടില്‍ 200 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചപ്പോള്‍ പിബി ഫിന്‍ടെക് യൂണികോണ്‍ പദവി നേടിയിരുന്നു. ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന കമ്പനിയെ ആണ് യൂണികോണ്‍ എന്ന് വിളിക്കുന്നത്.