Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അനധികൃത വാണിജ്യ ആവശ്യങ്ങള്‍ക്കായി ‘ഇ വിന്‍’ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയും

1 min read

‘കോ വിന്‍’ പോര്‍ട്ടലില്‍ ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടെ കോവിഡ് വാക്സിനേഷന്‍ പരിപാടിയിലെ സുതാര്യത സംരക്ഷിക്കുമെന്ന് മോദി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം, വാക്സിന്‍ സംഭരണവും താപനിലയും സംബന്ധിച്ച് ‘ഇ വിന്‍’ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്ത് വിവാദമാക്കുന്നതിനെതിരെ സര്‍ക്കാരിന്‍റെ വിശദീകരണം.

വാക്സിന്‍ സംഭരണ താപനിലയും വാക്സിന്‍ സ്റ്റോക്കുകളുമായും ബന്ധപ്പെട്ട ഇ-വിന്‍ ഡാറ്റ പങ്കിടുന്നതിന്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി നേടുന്നതിന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഡാറ്റ, വിവിധ ഏജന്‍സികള്‍ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാത്രമാണ് പുതിയ ഉത്തരവിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

  ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം: പ്രധാനമന്ത്രി

യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ കീഴില്‍ ഉപയോഗിക്കുന്ന ബഹുവിധ വാക്സിനുകളില്‍, നിശ്ചിത വാക്സിന്‍ ഉപയോഗ പ്രവണതയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍, ഇത്തരം ഓരോ വാക്സിന്‍റെയും സംഭരണ താപനില വിവരം എന്നിവ വിപണിയില്‍ അനധികൃത ഇടപെടല്‍ നടത്തുന്നതിനു് വഴിവച്ചേക്കും. ഓരോ വാക്സിനും, ശീതീകരണ സംഭരണ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെയും സ്വാധീനിക്കുന്നതിനും കാരണമായേക്കാം.ആറ് വര്‍ഷത്തിലേറെയായി യുഐപിക്ക് കീഴില്‍ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകള്‍ക്കും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇ-വിന്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട് .സ്റ്റോക്കുകളെയും സംഭരണ താപനിലയെയും കുറിച്ച് തന്ത്രപ്രധാനമായ ഇ-വിന്‍ ഡാറ്റ പങ്കിടുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

  ടിഎംഎ മാനേജ്മെന്‍റ് കണ്‍വെന്‍ഷന് തിരുവനന്തപുരത്ത് തുടക്കം

കോ-വിന്‍ പ്ലാറ്റ്ഫോമില്‍ ദൃശ്യം ആകുന്നതുപോലെ, കോവിഡ് -19 വാക്സിന്‍ സ്റ്റോക്കുകള്‍, ഉപഭോഗം, ബാലന്‍സ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോടും പൊതുജനങ്ങളോടും ആഴ്ചതോറുമുള്ള പത്രസമ്മേളനങ്ങളിലൂടെയും ദിവസേനയുള്ള പത്രക്കുറിപ്പുകളിലൂടെയും സുതാര്യമായി പങ്കിടുന്നതായാണ് അവകാശവാദം.

Maintained By : Studio3