Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗജന്യവാക്സിന്‍: കേന്ദ്രത്തിന് ചെലവ് വരുക 50,000 കോടിയിലേറെ

1 min read
  • സൗജന്യ ഭക്ഷ്യ ധാന്യ വിതരണം നീട്ടിയതിലൂടെ അധികം വരിക 1 ലക്ഷം കോടി രൂപ
  • രാജ്യത്തിന്‍റെ ധനകമ്മി കൂടുമെന്ന് വിദഗ്ധര്‍
  • ബജറ്റില്‍ വാക്സിനായി കേന്ദ്രം നീക്കിവച്ചത് 35,000 കോടി രൂപ

ന്യൂഡെല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും രാജ്യത്ത് സൗജന്യ വാക്സിന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയ വിമര്‍ശനങ്ങളെ മുനയൊടിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചു എന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി ബുദ്ധിജീവികള്‍.

സംസ്ഥാനങ്ങള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്ന രീതി മാറ്റി കേന്ദ്രം തന്നെ വാക്സിന്‍ സമാഹരിച്ച് വിതരണം ചെയ്യുമെന്നാണ് മോദി വ്യക്തമാക്കിയത്. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാക്സിന്‍ സമാഹരണം കേന്ദ്രം തന്നെ നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ മോദി സര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തിനെതിരെ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. അതിന് ശേഷമായിരുന്നു വാക്സിന്‍ നയത്തിലെ മാറ്റം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ സ്വാഗതം ചെയ്യുകയുമുണ്ടായി.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

എന്നാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് ചെലവ് വരിക 50,000 കോടി രൂപയാണ്. ബജറ്റില്‍ 35,000 കോടി രൂപയാണ് വാക്സിനായി നീക്കിവച്ചിരുന്നത്. ഇതിന് പുറമെ ഭക്ഷ്യധാന്യങ്ങളുടെ സൗജന്യ വിതരണം നവംബര്‍ വരെ നീട്ടാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെയും അധികച്ചെലവ് വരും.

ഉദാരവല്‍ക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്‍റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതലാണ് ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി വാക്സിനുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 25 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം വിശ്വസിക്കുന്നത്. ആഭ്യന്തരതലത്തില്‍ വാക്സിന്‍ ഉല്‍പ്പാദനം വലിയ തോതില്‍ കൂട്ടുമെന്നും അതിലൂടെ സകലരിലേക്കും വാക്സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്.

ഇതില്‍ പാഴായതുള്‍പ്പടെ 23,74,21,808 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത്. 1.33 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, മൂന്ന് ലക്ഷത്തില്‍ (3,81,750) അധികം വാക്സിന്‍ ഡോസുകള്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കും. മാത്രമല്ല, ഫൈസര്‍, മോഡേണ തുടങ്ങിയ ആഗോള വാക്സിനുകള്‍ വാങ്ങാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതും സര്‍ക്കാരിന്‍റെ ചെലവില്‍ വര്‍ധന വരുത്തും.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

ഏകദേശം 1.15 ലക്ഷം കോടി രൂപയുടെ അധികച്ചെലവ് വരുന്നതോടെ ഈ വര്‍ഷത്തെ ധനകമ്മി വലിയ തോതില്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maintained By : Studio3