ക്യാഷ്ഫ്രീയില്‍ നിക്ഷേപം നടത്തി എസ്ബിഐ
1 min readബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഓര്‍ഗനൈസേഷനില്‍ നിക്ഷേപം നടത്തിയതായി ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോം ക്യാഷ്ഫ്രീ അറിയിച്ചു. നിക്ഷേപത്തിന്‍റെ തുക വെളിപ്പെടുത്തിയിട്ടില്ല. പേയ്മെന്‍റ് രംഗത്തെ വമ്പന്‍മാരായ പേപാല്‍ ഇന്‍കുബേറ്റ് ചെയ്ത, ക്യാഷ്ഫ്രീയില്‍ ആപിസ് പാര്‍ട്ണേര്‍സ്, സ്മൈല്‍ഗേറ്റ്, വൈ കോമ്പിനേറ്റര്‍ എന്നിവരുടെ നിക്ഷേപമുണ്ട്.
ഇ-കൊമേഴ്സ് പേയ്മെന്‍റ് ശേഖരണം, വെണ്ടര്‍ പേയ്മെന്‍റുകള്‍, മാര്‍ക്കറ്റ്പ്ലെസ്സ് സെറ്റില്‍മെന്‍റുകള്‍ എന്നിവയ്ക്കായി സോമാറ്റോ, സിആര്‍ഇഡി, നൈക, ഡെല്‍ഹിവെറി, അക്കോ, ഷെല്‍ തുടങ്ങിയ ബിസിനസുകള്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
‘ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കില്‍ നിന്നുള്ള നിക്ഷേപം ക്യാഷ്ഫ്രീയുടെ നവീകരണത്തിലും പേയ്മെന്‍റ് ബിസിനസിനെ ഞങ്ങള്‍ അതിവേഗം വികസിപ്പിക്കുന്നതിലും ഫലപ്രദമാകും. പേയ്മെന്‍റ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതില്‍ ക്യാഷ്ഫ്രീയുടെ പങ്ക് ഇത് അടിവരയിടുന്നു, ‘ക്യാഷ്ഫ്രീയുടെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിന്‍ഹ പറഞ്ഞു. ഉപഭോക്തൃ അനുഭവത്തിലും ഉല്‍പ്പന്ന നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തങ്ങളുടെ വളര്‍ച്ചാ തന്ത്രവുമായി നന്നായി യോജിക്കുന്നതാണ് നിക്ഷേപമെന്നും “സിന്‍ഹ കൂട്ടിച്ചേര്‍ത്തു.