November 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോയ്‌സ് എയര്‍ ബഡ്‌സ് മിനി ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ പുറത്തിറക്കി

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=”16″]വില 1,499 രൂപ. ജൂണ്‍ 25 മുതല്‍ നോയ്‌സ് വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭിക്കും[/perfectpullquote]

‘നോയ്‌സ് എയര്‍ ബഡ്‌സ് മിനി’ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നോയ്‌സിന്റെ ഏറ്റവും പുതിയ ബജറ്റ് സൗഹൃദ ഉല്‍പ്പന്നമാണ് എയര്‍ ബഡ്‌സ് മിനി. സ്റ്റെം സ്റ്റൈല്‍ ഡിസൈന്‍ ലഭിച്ച ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് 1,499 രൂപയാണ് വില. ജെറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ജൂണ്‍ 25 മുതല്‍ നോയ്‌സ് വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭിക്കും.

14.2 എംഎം ഡ്രൈവറുകള്‍ സഹിതമാണ് നോയ്‌സ് എയര്‍ ബഡ്‌സ് മിനി വരുന്നത്. ‘ട്രു ബാസ്’ സാങ്കേതികവിദ്യ നല്‍കിയതിനാല്‍ മികച്ച ബാസ് ലഭിക്കുമെന്നും ശ്രവണ അനുഭവം ഉയര്‍ന്നതായിരിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. എസ്ബിസി, എഎസി കോഡെക്കുകളുടെ സപ്പോര്‍ട്ട് സഹിതം കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5 നല്‍കി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി പെയര്‍ ചെയ്യാം. സിംഗിള്‍ ചാര്‍ജില്‍ മൂന്നര മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് നോയ്‌സ് അവകാശപ്പെട്ടു. ചാര്‍ജിംഗ് കേസ് സഹിതം ആകെ 15 മണിക്കൂര്‍ വരെ. ഒന്നര മണിക്കൂറിനുള്ളില്‍ ഇയര്‍ബഡുകള്‍ ചാര്‍ജ് ചെയ്യാം. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി ചാര്‍ജിംഗ് കൂടിന് രണ്ട് മണിക്കൂര്‍ വരെ സമയം വേണം.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

വിയര്‍പ്പും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്4 റേറ്റിംഗ് ലഭിച്ചതാണ് നോയ്‌സ് എയര്‍ ബഡ്‌സ് മിനി. ഓരോ ഇയര്‍ബഡിനും 4.4 ഗ്രാം മാത്രമാണ് ഭാരം. ചാര്‍ജിംഗ് കൂടിന് 27.2 ഗ്രാം ഭാരം വരും. ഹാന്‍ഡ്‌സ് ഫ്രീ കോളിംഗ്, കോള്‍ സ്വിച്ചിംഗ്, സിരി, ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ വോയ്‌സ് അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവ ഫീച്ചറുകളാണ്. ശബ്ദം, ട്രാക്കുകള്‍, കോളുകള്‍ എന്നിവ നിയന്ത്രിക്കുന്നതിനും വോയ്‌സ് അസിസ്റ്റന്റ് ആക്റ്റിവേറ്റ് ചെയ്യുന്നതിനും ടച്ച് കണ്‍ട്രോളുകള്‍ ഉപയോഗിക്കാം. ചാര്‍ജിംഗ് കൂട് തുറന്നയുടനെ പെയര്‍ ചെയ്ത ഡിവൈസുമായി ഉടനടി കണക്റ്റ് ചെയ്യുന്നതിന് ‘ഹൈപ്പര്‍ സിങ്ക്’ സാങ്കേതികവിദ്യ നല്‍കി. കോളുകള്‍ക്കായി, ഓരോ ഇയര്‍ബഡിലും മൈക്കുകള്‍ നല്‍കി.

  ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതി

കഴിഞ്ഞ മാസം നോയ്സ് ‘നോയ്‌സ്ഫിറ്റ് ആക്റ്റീവ്’ സ്മാര്‍ട്ട്‌വാച്ച് പുറത്തിറക്കിയിരുന്നു. 3,499 രൂപയാണ് അന്ന് പ്രഖ്യാപിച്ച വില. ഫ്‌ളിപ്കാര്‍ട്ട്, നോയ്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. വ്യത്യസ്ത സിലിക്കണ്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ വാങ്ങാന്‍ കഴിയും. റോബസ്റ്റ് ബ്ലാക്ക്, പവര്‍ ബ്ലൂ, സ്‌പോര്‍ട്ടി റെഡ്, സെസ്റ്റി ഗ്രേ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. ആന്‍ഡ്രോയ്ഡ് 4.4, ഐഒഎസ് 9, ഇതിനുമുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി നോയ്‌സ്ഫിറ്റ് ആക്റ്റീവ് പൊരുത്തപ്പെടും. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്.

വൃത്താകൃതിയുള്ള ഡയല്‍ ലഭിച്ചതാണ് നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്വാച്ച്. 240, 240 പിക്‌സല്‍ റെസലൂഷന്‍ സഹിതം 1.28 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കി. കൈത്തണ്ടയില്‍ അനുയോജ്യമായി കെട്ടുന്നതിന് ബക്കിള്‍ ക്ലോഷര്‍ ഉണ്ടായിരിക്കും. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി.

24 മണിക്കൂര്‍ നേരം ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍ നില (എസ്പിഒ2), നിങ്ങളുടെ ഉറക്കം എന്നിവ നിരീക്ഷിക്കും. ഓട്ടം, നടത്തം, ട്രെഡ്മില്‍, ക്രിക്കറ്റ്, സൈക്ലിംഗ്, നീന്തല്‍, ട്രെക്കിംഗ്, യോഗ, റോവിംഗ് മഷീന്‍ തുടങ്ങി 14 സ്‌പോര്‍ട്‌സ് മോഡുകള്‍ നല്‍കി. ഓട്ടോ സ്‌പോര്‍ട്‌സ് റെക്കഗ്നിഷന്‍ ഫീച്ചര്‍ ലഭിച്ചു. സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും റിമൈന്‍ഡറുകള്‍ക്കുമായി പ്രത്യേക ടൂളുകള്‍ നല്‍കി.

  ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതി

കോള്‍ നോട്ടിഫിക്കേഷന്‍, റിജെക്ഷന്‍, ഫൈന്‍ഡ് മൈ ഫോണ്‍, റിമോട്ട് മ്യൂസിക് കണ്‍ട്രോള്‍, കലണ്ടര്‍ റിമൈന്‍ഡറുകള്‍, സ്റ്റോപ്പ്വാച്ച്, ടൈമര്‍, അലാം, വേക്ക്അപ്പ് ജെസ്ചര്‍, ഡിഎന്‍ഡി മോഡ് എന്നിവ സവിശേഷതകളാണ്. ഹാന്‍ഡ് വാഷ്, ഐഡില്‍, ഹൈഡ്രേഷന്‍ എന്നീ റിമൈന്‍ഡറുകള്‍ നല്‍കിക്കൊണ്ടിരിക്കും. ഇമെയില്‍, ചാറ്റുകള്‍, ടെക്സ്റ്റുകള്‍ എന്നിവയുടെ വൈബ്രേഷന്‍ നോട്ടിഫിക്കേഷന്‍ അലര്‍ട്ടുകള്‍ ലഭിക്കും. 320 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

നോയ്‌സ്ഫിറ്റ് ആപ്പുമായി നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാര്‍ട്ട്്‌വാച്ച് പെയര്‍ ചെയ്യാം. ഇതോടെ കസ്റ്റമൈസ് ചെയ്യുന്നതിന് അണ്‍ലിമിറ്റഡ് ക്ലൗഡ് ബേസ്ഡ് വാച്ച് ഫേസുകള്‍ ലഭിക്കും. അമ്പതിലധികം ക്ലാസിക് ഫേസുകളും തെരഞ്ഞെടുക്കാം.

Maintained By : Studio3