August 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ബജറ്റ് : സംസ്ഥാന ജിഎസ്ടി നിയമത്തില്‍ മാറ്റം വരുത്തും

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=””]കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല[/perfectpullquote]

തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത ഭേദഗതികള്‍ സംസ്ഥാന ജിഎസ്ടി നിയമത്തില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നേരത്തേ 2021ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സിജിഎസ്ടി നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. സമാന ഭേദഗതികളാണ് സംസ്ഥാന ജിഎസ്ടി നിയമത്തിലും നടപ്പാക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലാതെയാണ് ബാലഗോപാല്‍ തന്‍റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നോട്ട് നിരോധനം, മുന്നൊരുക്കങ്ങളില്ലാതെയുള്ള ജിഎസ്.ി നടപ്പാക്കല്‍, ഓഖി, പ്രളയങ്ങള്‍, കോവിഡ് എന്നിവയെല്ലാം സംസ്ഥാനത്തിന്‍റെ നികുതി – നികുതിയേതര വരുമാനത്തെ വളരെ പ്രതികൂലമായി ബാധിച്ചു. വരുമാന വളര്‍ച്ച ഏറ്റവും കുറഞ്ഞ തലത്തിലേക്ക് മാറിയപ്പോഴും സര്‍ക്കാരിന്‍റെ ചെലവുകള്‍ കുറയുകയല്ല, കൂടുകയാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

  സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്തുകൊണ്ട്?

നികുതി – നികുതിയേതര വരുമാനം കൂട്ടാതെ അധികകാലം മുന്നോട്ടുപോകാനാകില്ല. ദുരന്ത ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ചെലവു ചുരുക്കുന്നതിനുള്ള നടപടികളും അനിവാര്യമായി വരും. വരുമാനം വര്‍ധിപ്പിക്കുന്നതും ചെലവ് ചുരുക്കുന്നതും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയാറാക്കുമെന്നും അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ബാലഗോപാല്‍ അറിയിച്ചു.

വ്യാപാരി-വ്യവസായികളെ സമര്‍ദത്തിലാക്കിയുള്ള നികുതി പിരിവിന്‍റെ ആവശ്യമില്ലെന്നും വളര്‍ച്ച സാധാരണ നിലയിലെത്തുമ്പോള്‍ നികുതി ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിറവേറ്റുന്നവരാണ് ഭൂരിഭാഗവുമെന്നും മന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പുകള്‍ തടയാനും കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കും. പ്രാദേശിക സര്‍ക്കാരുകളുടെ വരുമാന വളര്‍ച്ചയ്ക്കായി നടപടികളുണ്ടാകും.
സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ച് കൊണ്ട്, കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സമ്പദ് ഘടന വളര്‍ച്ചയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞാല്‍ നികുതി – നികുതിയേതര വരുമാനത്തിന്‍റെ കാര്യത്തില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കും. സര്‍ക്കാര്‍ അതിനാവശ്യമായ പരിശോധനകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

  അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരിയില്‍ തുടക്കം

[perfectpullquote align=”full” bordertop=”false” cite=”” link=”” color=”” class=”” size=””]നികുതി – നികുതിയേതര വരുമാനം കൂട്ടാതെ അധികകാലം മുന്നോട്ടുപോകാനാകില്ല. ദുരന്ത ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ചെലവു ചുരുക്കുന്നതിനുള്ള നടപടികളും അനിവാര്യമായി വരും. വരുമാനം വര്‍ധിപ്പിക്കുന്നതും ചെലവ് ചുരുക്കുന്നതും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയാറാക്കുമെന്നും അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ബാലഗോപാല്‍ അറിയിച്ചു.[/perfectpullquote]

Maintained By : Studio3