October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്രാന്‍ഡന്‍ റൗബെറി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സിഇഒ

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”17″]ഡിജിറ്റല്‍ ഹെല്‍ത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവര്‍ത്തിപ്പിക്കും[/perfectpullquote]
കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്റ്റര്‍ അലിഷാ മൂപ്പനുമായി ചേര്‍ന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റല്‍ റോഡ്മാപ്പ് വികസിപ്പിക്കുന്നതില്‍ അദ്ദേഹം നേതൃത്വം വഹിക്കും.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം

നിലവില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 7 രാജ്യങ്ങളിലും, പുതുതായി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേയ്മാന്‍ ദ്വീപുകളിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ബ്രാന്‍ഡന്‍ റൗബെറി നിര്‍ണായക പങ്ക് വഹിക്കും.
‘ മികച്ച ഹെല്‍ത്ത് ടെക് നായകരില്‍ ഒരാളെ ഞങ്ങള്‍ കൊണ്ടുവരുന്നു. സാങ്കേതിക വിദ്യയെന്നത് ലക്ഷ്യങ്ങളെ പ്രാപ്തമാക്കാനുള്ള ഒരു ഘടകമാണ്. പുതിയ കാലത്തെ കണക്റ്റ്ഡ് കെയര്‍ എന്ന ആശയം സാധ്യമാക്കാന്‍, ആസ്റ്ററിന്‍റെ അത്യാധുനിക ക്ലിനിക്കല്‍ മികവിനെ ഇതിലേക്ക് ഞങ്ങള്‍ സംയോജിപ്പിക്കും. ബ്രാന്‍ഡന്‍റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവര്‍ത്തിപ്പിക്കുകയും, ലളിതമായ വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ മുതല്‍, വീടുകളിലെ ഇ-ഐസിയുകള്‍ വരെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി തടസ്സമില്ലാത്ത ആരോഗ്യ പരിപാലനം പ്രാപ്തമാക്കുകയും ചെയ്യും,’ അലീഷാ മൂപ്പന്‍ പറഞ്ഞു.

  റിപ്പബ്ലിക് എയര്‍വേയ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍

ആരോഗ്യസംരക്ഷണമേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റി ആ മാറ്റത്തെ ആസ്റ്റര്‍ മുന്നില്‍ നിന്ന് നയിക്കുകയാണെന്നും പുതിയ ചുമതലയേറ്റെടുത്ത ബ്രാന്‍ഡന്‍ റൗബെറി പ്രതികരിച്ചു.

Maintained By : Studio3