ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റ് 4 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കി റെനോ ട്രൈബര്‍
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 4 സ്റ്റാര്‍ റേറ്റിംഗ്, കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ 3 സ്റ്റാര്‍ റേറ്റിംഗ് നേടി[/perfectpullquote]
ന്യൂഡെല്‍ഹി: ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരിശോധനയില്‍ ഇന്ത്യാ സ്‌പെക് റെനോ ട്രൈബര്‍ നേടിയത് 4 സ്റ്റാര്‍ റേറ്റിംഗ്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, മുന്‍ നിരയില്‍ സീറ്റ്‌ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയ റെനോ ട്രൈബറാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.
മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 ല്‍ 11.62 പോയന്റ് നേടിയതായി ഗ്ലോബല്‍ എന്‍കാപ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചത്. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ ആകെയുള്ള 49 ല്‍ 27 പോയന്റുകളാണ് റെനോ ട്രൈബര്‍ നേടിയത്. കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. അതേസമയം, 7 സീറ്റര്‍ വാഹനത്തിന്റെ ബോഡിഷെല്ലിന് ദൃഢത പോരെന്ന് ഗ്ലോബല്‍ എന്‍കാപ് വിലയിരുത്തി.
[perfectpullquote align=”right” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”16″]അതേസമയം, 7 സീറ്റര്‍ വാഹനത്തിന്റെ ബോഡിഷെല്ലിന് ദൃഢത പോരെന്ന് ഗ്ലോബല്‍ എന്‍കാപ് വിലയിരുത്തി[/perfectpullquote]
ഇടി പരിശോധന നടത്തിയപ്പോള്‍, മുതിര്‍ന്ന ഡ്രൈവറായും മുന്‍സീറ്റ് യാത്രക്കാരനായും വാഹനത്തില്‍ ഇരുന്ന ഡമ്മികളുടെ തലയ്ക്കും കഴുത്തിനും നല്ല സുരക്ഷ ലഭിച്ചു. ഡ്രൈവറുടെ നെഞ്ചിന് സംരക്ഷണം നാമമാത്രമായിരുന്നു. അതേസമയം, തൊട്ടടുത്തിരുന്ന മുന്‍സീറ്റ് യാത്രക്കാരന്റെ നെഞ്ചിന് മതിയായ സംരക്ഷണം ലഭിച്ചു. ഡ്രൈവറുടെ കാല്‍മുട്ടുകള്‍ക്കും സംരക്ഷണം നേരിയതാണ്. പാസഞ്ചറിന്റെ കാല്‍മുട്ടുകള്‍ക്ക് നല്ല സംരക്ഷണം ലഭിച്ചു. ഡ്രൈവറുടെയും പാസഞ്ചറുടെയും കാലുകളിലെ വലിയ അസ്ഥികള്‍ക്ക് മതിയായ സുരക്ഷയുണ്ടെന്നും ഗ്ലോബല്‍ എന്‍കാപ് കണ്ടെത്തി.
മുതിര്‍ന്നവരുടെ സീറ്റ്‌ബെല്‍റ്റുകളോടെ മുന്നോട്ടുനോക്കിയിരിക്കുന്ന ചൈല്‍ഡ് സീറ്റിലാണ് മൂന്ന് വയസ്സായ കുട്ടിയുടെ ഡമ്മി ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ കുട്ടി മുന്നിലേക്ക് നീങ്ങുന്നത് തടയാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞില്ല. കുട്ടിയുടെ നെഞ്ചിന് ശരാശരി സുരക്ഷ മാത്രമാണ് ലഭിച്ചത്. തലയുടെ സുരക്ഷ കുറവായിരുന്നു. മുതിര്‍ന്നവരുടെ സീറ്റ്‌ബെല്‍റ്റ് സഹിതം ഒന്നര വയസ്സായ കുട്ടിയുടെ ചൈല്‍ഡ് റിസ്‌ട്രെയ്ന്റ് സ്ഥാപിച്ച് പിറകിലേക്ക് നോക്കുന്നവിധം ഡമ്മിയെ ഇരുത്തിയപ്പോള്‍ പൂര്‍ണ സംരക്ഷണം ലഭിച്ചു. പിന്‍നിര സീറ്റുകളുടെ മധ്യത്തിലായി ലാപ് ബെല്‍റ്റ് ലഭിച്ചതാണ് റെനോ ട്രൈബര്‍. അതേസമയം ഐസോഫിക്‌സ് ആങ്കറേജുകള്‍ നല്‍കുന്നില്ല.