November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ ചൈനീസ് സമ്പദ് വ്യവസ്ഥ നേടിയത് 2.3 % വളര്‍ച്ച

1 min read
  • വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേയൊരു പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥ
  • രേഖപ്പെടുത്തിയത് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്ക്

ബെയ്ജിംഗ്: കോവിഡ് -19 മഹാമാരിയുടെ ആഘാതങ്ങളില്‍ നിന്ന് കരകയറുന്നതിന്റെ വ്യക്തമായ സൂചനയായി 2020-ല്‍ ചൈനയുടെ സമ്പദ്വ്യവസ്ഥ 2.3 ശതമാനം വളര്‍ച്ച നേടി. അമേരിക്കയും യൂറോപ്പും ജപ്പാനുമെല്ലാം രോഗബാധയെയും അതിന്റെ ആഘാതങ്ങളെയും നേരിടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കൊറോണയുടെ ഉറവിടമായ ചൈനയില്‍ നിന്നുള്ള കണക്കുകള്‍ വരുന്നത്.

ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളിലെ വളര്‍ച്ച 6.5 ശതമാനമായി ഉയര്‍ന്നുവെന്ന് ഇന്നലെ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ പാദത്തിലത് 4.9 ശതമാനം ആയിരുന്നു. വെറസിനെതിരെ പോരാടുന്നതിന് ഫാക്റ്ററികളും കടകളും അടച്ചുപൂട്ടിയതിനാല്‍ 2020-ലെ ആദ്യ പാദത്തില്‍ ചൈനയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 6.8 ശതമാനം ഇടിവ് പ്രകടമാക്കിയിരുന്നു. തുടര്‍ന്ന്, മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വൈറസിനെതിരെ വിജയം നേടിയെന്ന് പ്രഖ്യാപിക്കുകയും സമ്പദ്വ്യവസ്ഥ പതിയെ തുറക്കുകയും ചെയ്തു. പിന്നീട് വന്ന പാദത്തില്‍ 3.2 ശതമാനം വളര്‍ച്ചയോടെ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയ ആദ്യത്തെ പ്രധാന രാജ്യമായി ചൈന മാറി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ചൈന 2020-ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളെല്ലാം കഴിഞ്ഞ വര്‍ഷം ഇടിവാണ് രേഖപ്പെടുത്തുക എന്ന് പ്രതീക്ഷിക്കുന്ന സ്ഥാനത്താണിത്. യുഎസും മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളും ഇതുവരെ തങ്ങളുടെ 2020ലെ വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ഈ മാസത്തില്‍ കൊറോണ വ്യാപനം കണ്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില മേഖലകളില്‍ ചൈനീസ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളും കൊറോണയുടെ ഭീഷണിയില്‍ നിന്ന് മുക്തമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിര്‍മിച്ച മാസ്‌കുകള്‍ക്കും വൈദ്യോപകരണങ്ങള്‍ക്കും ആഗോള തലത്തില്‍ ആവശ്യകത ഉയര്‍ന്നതും വളര്‍ച്ചയെ സഹായിച്ചു. 3.5 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോഴും വെറസിനെതിരായ നിയന്ത്രണങ്ങള്‍ നേരിടുന്ന വിദേശ എതിരാളികളില്‍ നിന്ന് കയറ്റുമതി വിഹിതം നേടാനായതും ചൈനയ്ക്ക് തുണയായി.
ചൈനയുടെ സാമ്പത്തിക വളര്‍ച്ച നടപ്പു വര്‍ഷം 8 ശതമാനത്തിലേക്ക് എത്തുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയും മറ്റ് വിശകലന വിദഗ്ധരും നിരീക്ഷിച്ചിട്ടുള്ളത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3