2024ഓടെ 80% ഇന്ത്യന്‍ കോര്‍പ്പറേറ്റ് ബാങ്കുകളും ക്ലൗഡ് പ്രാപ്തമാക്കും
1 min read55 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകളും പ്രെഡിക്റ്റിവ് ലിക്വിഡിറ്റി മാനേജ്മെന്‍റിനെ പിന്തുണയ്ക്കുന്നതിന് നിക്ഷേപം നടത്തും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 80 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകളും 2024 ഓടെ തങ്ങളുടെ ട്രേഡ് ഫിനാന്‍സ്, ട്രഷറി ജോലിഭാരത്തെ ക്ലൗഡിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ ഐഡിസി റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി സൃഷ്ടിച്ച അനിശ്ചിതത്വത്തെ നേരിടാന്‍ 2023ഓടെ കോര്‍പ്പറേറ്റ് ബാങ്കുകളില്‍ 60 ശതമാനവും ക്രെഡിറ്റ് സ്കോറിംഗ് മോഡലുകള്‍ പുനഃപരിശോധിക്കുകയും വായ്പാ പോര്‍ട്ട്ഫോളിയോ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഓപ്പണ്‍ ഡാറ്റ തന്ത്രത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
വികസിത സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉല്‍പ്പന്ന, സേവന ഓഫറുകളുടെ കാര്യത്തില്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് ബാങ്കിംഗ് മേഖല ഇപ്പോഴും അതിന്‍റെ ആദ്യഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്‍റെയും ഇന്ത്യന്‍ കമ്പനികളുടെ ആഗോളവല്‍ക്കരണത്തിന്‍റെയും പശ്ചാത്തലത്തില്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരികയും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
“ഇന്ത്യയില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോര്‍പ്പറേറ്റ് ബാങ്കിംഗ് വേണ്ടത്ര സജ്ജമല്ലാത്ത സ്ഥിതിയിലാണ്. എന്നാല്‍ മുന്നോട്ട് പോകുമ്പോള്‍, കോവിഡ് -19 ഭീഷണി കുറയുകയും ആഗോള വിതരണ ശൃംഖലയുടെ പുനരുജ്ജീവനത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുമെന്നതിനാല്‍ സ്ഥിതിഗതികള്‍ മാറിയേക്കാം, “ഐഡിസി ഫിനാന്‍ഷ്യല്‍ ഇന്‍സൈറ്റ്സിന്‍റെ ഏഷ്യ / പസഫിക് റിസര്‍ച്ച് ഡയറക്ടര്‍ ഗണേഷ് വാസുദേവന്‍ പറഞ്ഞു.
പണമൊഴുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മഹാമാരി സിഎഫ്ഒ-കളെ നിര്‍ബന്ധിതമാക്കി. ഇതിന്‍റെ ഫലമായി, 55 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകളും പ്രെഡിക്റ്റിവ് ലിക്വിഡിറ്റി മാനേജ്മെന്‍റിനെ പിന്തുണയ്ക്കുന്നതിന് നിക്ഷേപം നടത്തും, 60 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകള്‍ 2024 ഓടെ ഡാറ്റ-കണക്റ്റിവിറ്റി ശേഷികള്‍ ഉയര്‍ത്തും.
‘പരമ്പരാഗത ബിസിനസുകള്‍ കൂടുതലായി ഓണ്‍ലൈനില്‍ ബി 2 ബി വില്‍പ്പനയിലേക്ക് നീങ്ങുന്നു. തടസമില്ലാത്ത കൗണ്ടര്‍-പാര്‍ട്ടി ഓണ്‍ബോര്‍ഡിംഗ്, ക്രെഡിറ്റ് വിലയിരുത്തല്‍, സെറ്റില്‍മെന്‍റ് നിബന്ധനകള്‍ എന്നിവയെല്ലാം പരമ്പരാഗത ഇന്‍വോയ്സിംഗ്, കളക്ഷന്‍ പ്രക്രിയ എന്നിവ ഒഴിവാക്കിക്കൊണ്ട്, കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ട മൂല്യവര്‍ധിത സേവനങ്ങളെ കുറിച്ച് ബാങ്കര്‍മാര്‍ മനസിലാക്കും എന്നാണ് കോര്‍പ്പറേറ്റുകള്‍ പ്രതീക്ഷിക്കുന്നത് “വാസുദേവന്‍ വിശദീകരിച്ചു.
2021 ല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കുത്തനെയുള്ള വീണ്ടെടുക്കല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ബാങ്കിംഗ് മേഖല. ബാങ്കുകള്‍ തങ്ങളുടെ കോര്‍പ്പറേറ്റ് ഉപഭോക്തൃ അനുഭവം (സിഎക്സ്) ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലൂടെയും നൂതനാവിഷ്കാരങ്ങളിലൂടെയും പുതുക്കിപ്പണിയുകയാണ്.