Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ഹോണ്ട സിബി650ആര്‍, സിബിആര്‍650ആര്‍ പുറത്തിറക്കി

യഥാക്രമം 8.67 ലക്ഷം രൂപയും 8.88 ലക്ഷം രൂപയുമാണ് ഹരിയാണ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: 2021 ഹോണ്ട സിബി650ആര്‍, 2021 ഹോണ്ട സിബിആര്‍650ആര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്ക് യഥാക്രമം 8.67 ലക്ഷം രൂപയും 8.88 ലക്ഷം രൂപയുമാണ് ഹരിയാണ എക്‌സ് ഷോറൂം വില. സികെഡി രീതിയില്‍ ഇന്ത്യയില്‍ നിര്‍മിച്ചാണ് രണ്ട് മിഡില്‍വെയ്റ്റ് നേക്കഡ് സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ അവതരിപ്പിച്ചത്. ഹോണ്ടയുടെ ‘ബിഗ്‌വിംഗ് ടോപ്‌ലൈന്‍’ എന്ന പ്രീമിയം ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും. റെട്രോ നിയോ സ്‌പോര്‍ട്‌സ് കഫേ റേസറായ ഹോണ്ട സിബി650ആര്‍ ഇന്ത്യയില്‍ ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

റെട്രോ നിയോ സ്‌പോര്‍ട്‌സ് കഫേ റേസര്‍ ഡിസൈന്‍ ലഭിച്ച നേക്കഡ് റോഡ്‌സ്റ്ററാണ് സിബി650ആര്‍. വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭിച്ചു. കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഷാര്‍പ്പ് സ്റ്റൈലിംഗ് ലഭിച്ച ഫുള്ളി ഫെയേര്‍ഡ് സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളാണ് സിബിആര്‍650ആര്‍. സ്‌പോര്‍ട്ടി സ്റ്റാന്‍സ്, ഇരട്ട എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ലഭിച്ചു. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

സിബിആര്‍650ആര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോം സിബി650ആര്‍ ഉപയോഗിച്ചു. 649 സിസി, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 12,000 ആര്‍പിഎമ്മില്‍ 86 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 57.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് രണ്ട് ബൈക്കുകള്‍ക്കും നല്‍കി.

രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും മുന്നില്‍ ഷോവ സെപ്പറേറ്റ് ഫംഗ്ഷന്‍ ബിഗ് പിസ്റ്റണ്‍ (എസ്എഫ്എഫ് ബിപി) ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. സ്പ്രിംഗ് പ്രീലോഡ് ക്രമീകരിക്കാന്‍ കഴിയും. 7 സ്‌റ്റെപ്പ് അഡ്ജസ്റ്റബിലിറ്റി സഹിതം പിന്നില്‍ മോണോഷോക്ക് നല്‍കി. രണ്ട് മോഡലുകളുടെയും മുന്‍ ചക്രത്തില്‍ റേഡിയലായി സ്ഥാപിച്ച 4 പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം ഇരട്ട ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിര്‍വഹിക്കുന്നത്. സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക് പിന്‍ ചക്രത്തില്‍ ജോലി ചെയ്യും. ഡുവല്‍ ചാനല്‍ എബിഎസ്, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) എന്നിവ രണ്ട് ബൈക്കുകള്‍ക്കും ലഭിച്ചു. സ്വിച്ച് ഓഫ്/ഓണ്‍ ചെയ്യാന്‍ കഴിയും. സിബി650ആര്‍ മോട്ടോര്‍സൈക്കിളിന് 206 കിലോഗ്രാം, സിബിആര്‍650ആര്‍ മോട്ടോര്‍സൈക്കിളിന് 211 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരം.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ
Maintained By : Studio3