നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യം; ഡിസംബറില്‍ വാഹന രജിസ്ട്രേഷനില്‍ വര്‍ധന
1 min read2020 ഡിസംബറിലെ വാഹന രജിസ്ട്രേഷൻ 11 ശതമാനം പ്രതിവര്‍ഷ വളർച്ച രേഖപ്പെടുത്തി. ഇത് നടപ്പു സാമ്പത്തിക വർഷത്തിലെ ഒരു മാസത്തിലെ ആദ്യത്തെ പോസിറ്റീവ് വളർച്ചയാണ്.ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 18.44 ലക്ഷത്തിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2019 ഡിസംബറിൽ ഇത് 16.61 ലക്ഷം യൂണിറ്റായിരുന്നു. ഉല്‍സവ കാലത്തെ ആവശ്യകതയും ജനുവരി 21-ന് വിലവർദ്ധനവ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ മുന്‍കൂര്‍ വാങ്ങലും മൂലമാണ് ഡിസംബറിലെ രജിസ്ട്രേഷനിൽ 11 ശതമാനം (YOY) പോസിറ്റീവ് വളർച്ചയുണ്ടായതെന്ന് FADA പ്രസ്താവനയിൽ പറയുന്നു. ഇരുചക്രവാഹനങ്ങൾ, വ്യക്തിഗത വാഹനങ്ങൾ, ട്രാക്ടർ വിഭാഗങ്ങളുടെ രജിസ്ട്രേഷൻ യഥാക്രമം 11.8 ശതമാനം, 24 ശതമാനം, 35.5 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. മുന്‍വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് വാണിജ്യ വാഹനങ്ങളുടെയും ത്രീ-വീലറുകളുടെയും രജിസ്ട്രേഷൻ 13.5 ശതമാനവും 52.7 ശതമാനവും കുറഞ്ഞു.