December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡൌൺസ്ട്രീം കമ്പനികളിൽ 100 % എഫ്‍ഡിഐ-ക്ക് അനുമതി ലഭിച്ചെന്ന് എയര്‍ടെല്‍ 

തങ്ങളുടെ ഡൌൺസ്ട്രീം കമ്പനികളിൽ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചതായി  ഭാരതി എയർടെൽ അറിയിച്ചു.നിക്ഷേപകരെ അറിയിച്ചതുപോലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമായി അടിയന്തര പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണെന്ന്  റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വ്യക്തമാക്കി.

ബി‌എസ്‌ഇയിലെ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ചൊവ്വാഴ്ച 565.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.   മുൻ‌വർഷത്തെ അപേക്ഷിച്ച് 18.65 രൂപ അഥവാ 3.41 ശതമാനം വർധന.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3