December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഞാന്‍ വാക്‌സിന്‍ ദേശീയവാദിയല്ല: ബയോടെക് ചെയര്‍മാന്‍

മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തങ്ങളുടെ കോവാക്സിന് ക്ലിനിക്കല്‍ ട്രയലിന് അനുമതി ലഭിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭാരത് ബയോടെക്ക് സ്ഥാപകനും ചെയർമാനുമായ ഡോ. കൃഷ്ണ. ഇന്ത്യക്കകത്തും പുറത്തും മുമ്പും ചില വാക്സിനുകള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കുകയാണ് പ്രധാനം. താനൊരു വാക്സിന്‍ ദേശീയവാദി അല്ലെന്നും ആഗോള ആരോഗ്യ രംഗത്തെ വ്യക്തിത്വം ആകാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണക്കെതിരേ ഓക്സ്ഫോര്‍ഡ് വികസിപ്പിച്ച കോവിഷീല്‍ഡിന് ഒപ്പമാണ് ഇന്ത്യന്‍ നിര്‍മിത കോവാക്സിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കും മുമ്പ് കോവാക്സിന് അനുമതി നല്‍കിയത് സങ്കുചിത ദേശീയത മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആണെന്നാണ് വിമര്‍ശനം ഉയരുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

26,000 വളന്‍റിയർമാരുള്ള മൂന്നാം ഘട്ട ട്രയൽ ഫെബ്രുവരി ആദ്യ വാരത്തോടെ പൂർത്തിയാകും എന്നും  മാർച്ച് മുതൽ ഒക്ടോബർ വരെ ഇതിന്‍റെ ഡാറ്റ ലഭ്യമാകുമെന്നും ഡോ. കൃഷ്ണ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കുന്ന ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3