September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്: വാക്‌സിനുകള്‍ ശ്രീലങ്കയില്‍ അടുത്തമാസം

1 min read

കൊളംബോ: കോവിഡ് -19 വാക്സിനുകള്‍ ഫെബ്രുവരിയില്‍ ശ്രീലങ്കയില്‍ എത്തും. പൗരന്മാര്‍ക്ക് അടുത്ത മാസം പകുതിയോടെ വാക്‌സിന്‍ ലഭിക്കുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ലഭ്യമാക്കുന്നതിനായി പ്രസിഡന്റ് ഗോട്ടബയ രാജപക്സയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് ലളിത് വീരതുങ്ക നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പ്രാഥമിക ആരോഗ്യമന്ത്രി സുദര്‍ശനി ഫെര്‍ണാണ്ടോപുല്ലെ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഫൈസര്‍-ബയോടെക് വാക്‌സിന്‍ ഡോസുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ഗണനയുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്‌സെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ട് വാക്‌സിനുകളുടെയും സംഭരണം സുഗമമാക്കുന്നതിന് നിലവിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നിലവില്‍ വര്‍ദ്ധിപ്പിക്കുകയാണ്. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, സേനാ വിഭാഗങ്ങള്‍, പോലീസ് എന്നിവര്‍ക്കാണ് വാക്‌സിന്‍ ആദ്യം നല്‍കുന്നത്. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് നല്‍കും. ദ്വീപില്‍ ഇതുവരെ 48,380 കൊറോണ വൈറസ് കേസുകളും 232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ
Maintained By : Studio3