മൊത്തവില പണപ്പെരുപ്പം 4.17%-ലേക്ക് ഉയര്‍ന്നു
1 min readന്യൂഡെല്‍ഹി: മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഉയര്‍ന്ന് 4.17 ശതമാനത്തിലേക്ക് എത്തി. ഡബ്ല്യുപിഐ പണപ്പെരുപ്പം ജനുവരിയില്‍ 2.03 ശതമാനവും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2.26 ശതമാനവുമായിരുന്നു. മാസങ്ങളോളം വില മയപ്പെട്ടുകൊണ്ടിരുന്ന ഭക്ഷ്യവസ്തുക്കളില്‍ ഫെബ്രുവരിയില്‍ 1.36 ശതമാനം പണപ്പെരുപ്പം ഉണ്ടായി. ജനുവരിയില്‍ ഇത് 2.80 ശതമാനം പണച്ചുരുക്കം ഉണ്ടായ സ്ഥാനത്താണിത്.
പച്ചക്കറികളില്‍ ഫെബ്രുവരിയില്‍ (-) 2.90 ശതമാനവും ജനുവരിയില്‍ (-) 20.82 ശതമാനവും ആയിരുന്നു പണപ്പെരുപ്പ നിരക്ക്. പയറുവര്‍ഗങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 10.25 ശതമാനമായിരുന്നു. പഴങ്ങളില്‍ 9.48 ശതമാനവും ഇന്ധന-വൈദ്യുതി മേഖലയില്‍ 0.58 ശതമാനവും ആയിരുന്നു കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ്.
കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ നാലാം ധനനയ അവലോകന യോഗത്തിലും പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. പണപ്പെരുപ്പ കാഴ്ചപ്പാട് അനുകൂലമായി മാറിയെന്നും പറഞ്ഞു.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.03 ശതമാനമായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.