Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോക്സ്വാഗണ്‍ ടൈഗണ്‍ ജിടി പ്ലസ് സ്പോര്‍ട്

1 min read

കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ ടൈഗണ്‍ ജിടി പ്ലസ് സ്പോര്‍ട്, ജിടി ലൈന്‍ വേരിയന്‍റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്സ് 2024ലാണ് പുതിയ ഉത്പന്ന നിര അവതരിപ്പിച്ചത്. എസ്യുവിക്കായി പുതുക്കിയ ലൈന്‍ ഘടന പ്രഖ്യാപിച്ചതോടൊപ്പം, വൈദ്യുതീകരണ ത്തിലേക്കുള്ള ബ്രാന്‍ഡിന്‍റെ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഐഡി.4 മോഡലും ഫോക്സ്വാഗണ്‍ ഇന്ത്യ ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു. ആഗോളതലത്തില്‍ പ്രശംസ നേടിയ മോഡലാണിത്.

പുതുതായി അവതരിപ്പിച്ച വേരിയന്‍റുകളായ ടൈഗണ്‍ ജിടി പ്ലസ് സ്പോര്‍ട്ട്, ടൈഗണ്‍ ജിടി ലൈന്‍ എന്നിവയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജനപ്രിയ വിര്‍ടസ് സെഡാനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആശയവും ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു. മികച്ച ഡ്രൈവിങ് പ്രകടനത്തിന് ബ്ലാക്ക് തീമിലുള്ള എക്സ്റ്റീരിയര്‍ , ഇന്‍റീരിയര്‍ മെച്ചപ്പെടുത്തലുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ടൈഗണ്‍ വേരിയന്‍റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.0ലിറ്റര്‍ ടിഎസ്എല്‍ പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും. ജിടി എഡ്ജ്, ക്രോം, സ്പോര്‍ട്ട് എന്നീ മൂന്ന് ട്രിം പ്ലാനുകളുടെ കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഫോക്സ്വാഗണ്‍ ടൈഗണ്‍ വാങ്ങാം. ടൈഗണ്‍ ജിടി ലൈനില്‍ പിന്‍ഭാഗത്ത് ജിടി ലൈന്‍ ബാഡ്ജ് – ഫെന്‍ഡറും, മാറ്റ് ബ്ലാക്ക് ഫിനിഷ് ബി-പില്ലര്‍, സ്റ്റിയറിംഗ് വീലിലും ഫ്രണ്ട് സെന്‍്റര്‍ ആംറെസ്റ്റിലും ക്രിസ്റ്റല്‍ ഗ്രേ നിറത്തിലുള്ള സ്റ്റിച്ചിംഗ് തുടങ്ങിയവയുമുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ജിടി പ്ലസ് സ്പോര്‍ട്, ജിടി ലൈന്‍ വേരിയന്‍റുകളുടെ അവതരണത്തോടെ പുതിയ ടൈഗണ്‍ ലൈന്‍ ഘടന പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. എല്ലാവര്‍ക്കും സുസ്ഥിരവും ആവേശകരവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കിക്കൊണ്ട് ഐഡി.4 ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3