November 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മന്‍റ് പുരസ്ക്കാരം വി കെ മാത്യൂസിന്

1 min read
തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസിന് 2022 ലെ ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മന്‍റ് പുരസ്ക്കാരം ലഭിച്ചു. മുംബൈയിലെ ഹോട്ടല്‍ താജ് ലാന്‍ഡ്സ് എന്‍ഡില്‍ 200 ഓളം വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ശിശിര്‍ ബൈജാല്‍ വി കെ മാത്യൂസിന് പുരസ്ക്കാരം കൈമാറി.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിപ്പോര്‍ട്ടിന് മുംബൈ, ഷാങ്ഹായി, സിഡ്നി, ലോസ് എയ്ഞ്ചല്‍സ്, പാരീസ്, ദുബായ്, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ഹുറൂണ്‍ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ 8 ശതകോടി പ്രാവിശ്യവും ഇന്ത്യയില്‍ 1.5 ശതകോടി പ്രാവിശ്യവും പ്രേക്ഷകര്‍ കാണാറുണ്ടെന്നാണ് കണക്ക്.

  ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; കേരളത്തില്‍ രണ്ട് റീജണല്‍ ഓഫീസുകള്‍

ഹുറൂണിന്‍റെ അന്താരാഷ്ട്ര നിര്‍ണയസമിതിയാണ് വി കെ മാത്യൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ഹുറൂണ്‍ റിപ്പോര്‍ട്ടിന്‍റെ ആഗോള ചെയര്‍മാന്‍ റുപെര്‍ട്ട് ഹൂഗ്വെര്‍ഫ്, ഹുറൂണ്‍ ഇന്ത്യയുടെ സ്ഥാപകനും എംഡിയുമായ അനസ് റഹ്മാന്‍ ജുനൈദ് എന്നിവരാണ് പുരസ്ക്കാരദാന ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

ആദി ഗോദ്റെജ്, ഡോ. സൈറസ് എസ് പൂനാവാല, നിതിന്‍ കാമത്ത്, കുല്‍ദീപ് സിംഗ് ധിന്‍ഗ്ര, നിരഞ്ജന്‍ ഹീരാനന്ദാനി, ദിവ്യാംഗ് തുറാഖിയ, ക്രിസ് ഗോപാലകൃഷ്ണ്‍, മോഹിത് ബര്‍മന്‍, സഞ്ജീവ് ഗോയങ്കെ, രമേഷ് ജെയിന്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ പുരസ്ക്കാരം ലഭിച്ച പ്രമുഖര്‍.

  ശ്രീധര്‍ വെമ്പു ഹഡില്‍ ഗ്ലോബല്‍ 2024 ലെ മുഖ്യ പ്രഭാഷകന്‍

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997 ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്റ്റ് വെയറിന് ഇന്ന് 30 രാജ്യങ്ങളില്‍ നിന്നായി 3,500 ജീവനക്കാരാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ വിജയഗാഥകളിലൊന്നാണ് ഐബിഎസ്. ആഗോള ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ലോകത്തെ മികച്ച കമ്പനികളുമായാണ് ഐബിഎസ് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍, തിരക്കേറിയ വിമാനത്താവളങ്ങള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവ ഐബിഎസിന്‍റെ ഉപഭോക്താക്കളാണ്.

Maintained By : Studio3