Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

1 min read

ന്യൂ ഡല്‍ഹി: ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ (Vertical Launch Short Range Surface to Air Missile – VL-SRSAM) 2022 ജൂണ്‍ 24 ന് DRDO യും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ITR) വിജയകരമായി പരീക്ഷിച്ചു. കപ്പലില്‍ സ്ഥാപിതമായ VL-SRSAM ആയുധ സംവിധാനം സമീപപരിധിയിലുള്ള വിവിധ ആകാശ ഭീഷണികളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതാണ്.
വിമാനത്തിന് സമാനമായ ഒരു അതിവേഗ വ്യോമ ലക്ഷ്യത്തിനെതിരെ വിക്ഷേപിച്ചാണ് ഈ സംവിധാനം പരീക്ഷിച്ചത്. പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നു. ചാന്ദിപൂര്‍ ITR വിന്യസിച്ചിട്ടുള്ള നിരവധി നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനത്തിന്റെ ആകാശ പാതയും പ്രവര്‍ത്തന മേന്മയും നിരീക്ഷിച്ചു.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

പരീക്ഷണ വിക്ഷേപണത്തിന്റെ വിജയത്തില്‍ DRDO യെയും ഇന്ത്യന്‍ നാവികസേനയെയും വ്യവസായമേഖലയെയും രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിക്കുകയും വ്യോമ ഭീഷണികള്‍ക്കെതിരെ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു കവചമായി ഈ സംവിധാനം മാറുമെന്നു പ്രസ്താവിക്കുകയും ചെയ്തു.

Maintained By : Studio3