വാക്‌സിനുകള്‍ കോവിഡ്-19നെതിരായ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#009900″ class=”” size=”17″]കോവിഡ് രോഗികളുടെ രക്തത്തില്‍ കാണുന്ന ആന്റിബോഡികളെ പഠനവിധേയമാക്കി, അവയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. [/perfectpullquote]
വാക്‌സിനേഷനിലൂടെ കോവിഡ്-19 വന്നുപോയവരിലെ സ്വാഭാവിക പ്രതിരോധ ശേഷി വളരെയധികം ഉയര്‍ത്താമെന്ന് ഗവേഷകര്‍. രോഗം വന്നവരില്‍ രൂപപ്പെടുന്ന സ്വാഭാവിക പ്രതിരോധ ശേഷി വാക്‌സിനേഷനിലൂടെ കൂടുതല്‍ ശക്തമാകുമെന്നും വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് പോലും ഇത് രോഗമുക്തര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അമേരിക്കയിലെ റോക്കഫെല്ലര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ വ്യക്കമാക്കി.
കോവിഡ് രോഗികളുടെ രക്തത്തില്‍ കാണുന്ന ആന്റിബോഡികളെ പഠനവിധേയമാക്കി, അവയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. കാലക്രമേണ കോവിഡ് രോഗികലുടെ പ്രതിരോധ സംവിധാനത്തിലെ മെമ്മറി ബി കോശങ്ങള്‍ നിര്‍മ്മിക്കുന്ന ആന്റിബോഡികള്‍ കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ കൂടുതല്‍ ശേഷി കൈവരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. പലതരത്തിലുള്ള ആന്റിബോഡികള്‍ അടങ്ങിയ പ്രതിരോധശേഷിയുടെ സംഭരണിയാണ് മെമ്മറി ബി കോശങ്ങള്‍. രോഗം വന്നുപോയവരില്‍ കൊറോണ വൈറസിനെതിരെ കൂടുതല്‍ കാലം നിലനില്‍ക്കുന്ന മെച്ചപ്പെട്ട പ്രതിരോധമാണ് രൂപപ്പെടുന്നതെന്ന് പഠനം വ്യക്തമാക്കി.
മാത്രമല്ല, പഠനത്തില്‍ പങ്കെടുത്ത 26 പേരില്‍ കോവിഡ്-19നെതിരായ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചപ്പോള്‍ ആന്റിബോഡികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതായും ഗവേഷകര്‍ കണ്ടെത്തി. യുകെ, ദക്ഷിണാഫ്രിക്ക,ന്യൂയോര്‍ക്ക് എന്നിങ്ങനെ ലോകത്തിന്റെ പലയിടങ്ങളിലായി കണ്ടെത്തിയ അപകടകാരികളായ മിക്ക കൊറോണ വൈറസ് വകഭേദങ്ങളില്‍ നിന്നും ആന്റിബോഡികള്‍ രോഗബാധിതര്‍ക്ക് സംരക്ഷണം നല്‍കുന്നു. വളരെ മികച്ച മെമ്മറി ബി കോശങ്ങളുടെ കൂട്ടമായിരിക്കും ഈ ആന്റിബോഡികളെ നിര്‍മിക്കുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. വാക്‌സിന്‍ കുത്തിവെച്ചപ്പോള്‍ ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്തു.
ഇതുവരെ രോഗം വരാത്തവരില്‍ കൃത്യസമയത്തെ വാക്‌സിന്‍ ബൂസ്റ്ററുകള്‍ വൈറസില്‍ നിന്ന് കൂടുതല്‍ സംരക്ഷണമേകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിതരായ വ്യക്തികളില്‍ കൊറോണ വൈറസിനെതിരായി രൂപപ്പെടുന്ന സ്വാഭാവിക പ്രതിരോധശേഷി വാക്‌സിനേഷനിലൂടെ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന വൈറസ് വകഭേദങ്ങളില്‍ നിന്ന് പോലും ഇത് രോഗമുക്തര്‍ക്ക് സംരക്ഷണം നല്‍കും