Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി

1 min read

തിരുവനന്തപുരം:  ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റല്‍ ടെക്‌നോളജി ലീഡേഴ്‌സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക്. ‘ബെസ്റ്റ് പ്ലേസ് ടു വർക്ക് ഇൻ ഡിജിറ്റൽ’ എന്ന ബഹുമതിയാണ് യു എസ് ടി സ്വന്തമാക്കിയത്. ഡിജിറ്റല്‍ മേഖലയിലെ അതിപ്രഗത്ഭരായ വിദഗ്ധരുടേയും നേതാക്കളുടേയും പാനലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സാങ്കേതിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ ബഹുമതി നല്‍കുന്നത്. ലണ്ടനിലെ വാള്‍ഡോര്‍ഫ് ഹില്‍ട്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 24 വിഭാഗങ്ങളിലായിട്ടാണ് വിജയികളെ പ്രഖ്യാപിച്ചത്.

  കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍

യു.എസ്.ടിക്ക് വീണ്ടും അഭിമാനം പകര്‍ന്ന് സ്ഥാപനത്തിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസോസിയേറ്റായ ജാസ്മിന്‍ പല്ലോ യംഗ് ഡിജിറ്റല്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കി. യു.എസ്.ടിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച ചാരിറ്റി വെബ്‌സൈറ്റായ ‘ടെക് ഷീ കാൻ’ ആണ് ഇദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.

ഇത് കൂടാതെ മെഷീന്‍ ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ട് ഓഫ് ദി ഇയര്‍ വിഭാഗത്തിലും ടെക് വീ കാന്‍ വിഭാഗത്തില്‍ ബെസ്റ്റ് നോട്ട് ഫോര്‍ പ്രോഫിറ്റ് ഇനത്തിലും യു.എസ്.ടി ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള ഹൂ വീ ആര്‍ എന്ന സംവിധാനത്തില്‍ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്ന് ചീഫ് ഡെലിവറി ഓഫീസറും യു.കെ.കണ്‍ട്രി ഹെഡുമായ പ്രവീണ്‍ പ്രഭാകരന്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ജീവിതചക്രത്തെ ആസ്പദമാക്കിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ ലോകമെമ്പാടുമുള്ള പ്രതിഭകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുക, അവരെ കൃത്യമായി ചുമതലകള്‍ ഏല്‍പ്പിക്കുക, അതിലൂടെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രവീണ്‍ പ്രഭാകരന്‍ വ്യക്തമാക്കി.

  ഇന്‍-ആപ്പ് മൊബൈല്‍ ഒടിപി സംവിധാനവുമായി ആക്സിസ് ബാങ്ക്

ജീവനക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പൂര്‍ണമായ തോതില്‍ പുറത്ത് കൊണ്ട് വരാനുള്ള ഒരു പോസിറ്റീവ് തൊഴില്‍ സംസ്‌ക്കാരം യു.എസ്.ടിയില്‍ പൂര്‍ണമായ തോതില്‍ ഒരുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തില്‍ ജീവനക്കാരുടെ ശാക്തീകരണത്തിലൂടെയാണ് ഇത് പോലെയുള്ള ഉന്നതമായ ബഹുമതികള്‍ നേടാന്‍ കഴിഞ്ഞതെന്നും സ്വന്തം ടീമിനെ കുറിച്ച് സ്ഥാപനത്തിന് അങ്ങേയറ്റം അഭിമാനം ഉണ്ടെന്നും പ്രവീണ്‍ പ്രഭാകരന്‍ പറഞ്ഞു.

യു.എസ്.ടി ആരംഭിച്ചത് മുതല്‍ ആഗോള നിലവാരത്തിലുള്ള ഡിജിറ്റല്‍ സ്ഥാപനമായി വളര്‍ത്തിയെടുക്കണം എന്നാണ് ഇതിന്റെ സ്ഥാപകര്‍ ലക്ഷ്യമിട്ടത്. യു.എസ്.ടിയെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ള സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഹൂ വീ ആര്‍ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത് തന്നെ ജീവനക്കാരാണ് ആദ്യം എന്ന ഘടകമാണ്.

  മലേഷ്യ എയര്‍ലൈന്‍സുമായി സഹകരണം ശക്തമാക്കി കേരള ടൂറിസം
Maintained By : Studio3