ടിബറ്റ്: ഇന്ത്യയുടെ നിശബ്ദത എന്ന് അവസാനിക്കും?
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന മതപരമായ ചടങ്ങില്‍ ചൈന ഇടപെടാനൊരുങ്ങുന്നു. ഇത് രണ്ട് മതാചാര്യന്‍മാരെ സൃഷ്ടിക്കുന്നതിലേക്ക് വഴിതെളിക്കും. അതുവഴി ടിബറ്റന്‍ ജനതയെ ഭിന്നിപ്പിക്കാമെന്ന് സിസിപി കരുതുന്നു[/perfectpullquote]
ന്യൂഡെല്‍ഹി: ദലൈലാമയുടെ പിന്തുടര്‍ച്ച ബുദ്ധമതത്തിന്‍റെ ആഗോള ഭൗമരാഷ്ട്രീയ കലത്തില്‍ വിയോജിപ്പോ അസ്വസ്ഥതയോ സൃഷ്ടിക്കുന്നുണ്ടാകാം. ടിബറ്റന്‍ പ്രശ്നങ്ങളോടുള്ള ചൈനയുടെ പ്രതികരണങ്ങള്‍ മിക്ക രാജ്യങ്ങളും വളരെകാലമായി കാണുന്നതാണ്. എന്നാല്‍ 2020ല്‍ യുഎസ് പ്രസിഡന്‍റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഒരു ടിബറ്റന്‍ നയത്തിന് അംഗീകാരം നല്‍കുകയും അവിടുള്ള ജനതയെ പിന്തുണയ്ക്കുന്നതിനായി കൊണ്ടുവന്ന നിയമത്തില്‍ (ടിപിഎസ്എ) ഒപ്പുവെയ്ക്കുകയും ചെയ്തു. മെച്ചപ്പെട്ട യുഎസ് -ചൈന ബന്ധത്തിനായി മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പുലര്‍ത്തിവന്ന യുഎസ് നയത്തിന്‍റെ പൊളിച്ചെഴുത്തായിരുന്നു ഇത്. ഒബാമയുടെ നയപ്രകാരം ടിബറ്റില്‍ യുഎസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
പുനര്‍ജന്മവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ടിബറ്റന്‍ ബുദ്ധമത വിശ്വാസ സമൂഹത്തില്‍ മാത്രമാണെന്നും ടിപിഎസ്എ പ്രഖ്യാപിക്കുന്നു. പുനര്‍ജന്മവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ടിബറ്റന്‍ വിശ്വാസ സമൂഹത്തില്‍ മാത്രം അധിഷ്ഠിതമാണ്. പതിനാലാം ദലൈലാമയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും ചൈനീസ് സര്‍ക്കാരിന്‍റെ ഇടപെടലില്ലാതെയും അത് നടക്കണം. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ (ധര്‍മ്മശാലയിലെ പ്രവാസ സര്‍ക്കാര്‍) ഈ നിയമം അംഗീകരിക്കുന്നു. ഈ നയം തുടരാന്‍ കഴിഞ്ഞ മാസം ജോ ബൈഡന്‍ ഭരണകൂടവും തീരുമാനിച്ചിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) നേതൃത്വത്തില്‍ ടിബറ്റിനെ തങ്ങളുടെ വലിയ രാഷ്ട്രനിര്‍മ്മാണ പദ്ധതിയിലേക്ക് സ്വാംശീകരിക്കാനുള്ള നടപടിയുടെ പ്രധാന ഭീഷണിയായി ബെയ്ജിംഗ് കണ്ടെത്തിയത് ടിബറ്റന്‍ മതത്തെയും സംസ്കാരത്തെയുമാണ്. തുടര്‍ന്ന് പിന്തുടര്‍ച്ചാ പ്രക്രിയ ചൈന പിടിച്ചെടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അടുത്തിടെയുള്ള ഒരു ധവളപത്രം അനുസരിച്ച്, ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്‍റെ മതകാര്യങ്ങള്‍ സംബന്ധിച്ച ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിരവധി നയങ്ങളും നടപടികളും നിയന്ത്രണ രേഖകളും തയ്യാറാക്കിയതായി പറയുന്നു. മതപരമായ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെക്കുറിച്ചുള്ള പ്രദേശത്തിന്‍റെ നടപടികള്‍, പുനര്‍ജന്മം, പ്രദേശത്തിന്‍റെ വിശദമായ നിയമങ്ങള്‍ എന്നിവ ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നത് ടിബറ്റിന്‍റെ കാര്യത്തില്‍ ചൈനക്കുള്ള അമിതമായ ആശങ്കയാണ്. ഈ പ്രദേശത്തെ ചുറ്റിപ്പറ്റി അവര്‍ നിരവധി നിയമങ്ങള്‍ പ്രാബല്യത്തിലാക്കി. വന്‍കുടിയേറ്റവും അനുവദിച്ചു. എന്നാല്‍ അഹിംസാവാദികളായ പ്രദേശത്തെ ബുദ്ധമതക്കാരെ അവര്‍ ഇന്നും ശത്രുക്കളായി കരുതുന്നു, കാരണം ആയുധമെടുക്കാത്ത ദലൈലാമയെ ഇന്നും അവര്‍ ഭയപ്പെടുന്നു. ഇക്കാരണത്താലാണ് ലാമയുടെ പിന്തുടര്‍ച്ചാ നടപടികള്‍ ചൈന സ്വന്തം നിയന്ത്രണത്തിലാക്കിയത്. എന്നാല്‍ ദലൈലാമ അത്തരം വാദങ്ങളെ ശക്തമായി നിരാകരിച്ചിട്ടുണ്ട്. ചൈന പ്രഖ്യാപിക്കുന്ന പിന്തുടര്‍ച്ചയുടെ പതിപ്പുകളെ അവര്‍ അംഗീകരിക്കുന്നുമില്ല.
ഹാന്‍ ഇതര ജനതയുടെ സാംസ്കാരിക സ്വത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. ഇതരവംശങ്ങളെ ഹാന്‍ വംശത്തിലേക്ക് നിര്‍ബന്ധമായി ലയിപ്പിക്കുന്ന നടപടി അന്നും ഇന്നും തുടരുന്നുണ്ട്. ഇത് അവരുടെ രാഷ്ട്രനിര്‍മ്മാണ പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ്. ചൈനയുടെ പടിഞ്ഞാറന്‍, തെക്കന്‍ പെരിഫറല്‍ പ്രദേശങ്ങളായ സിന്‍ജിയാങ്ങിലും ടിബറ്റിലും ഹാന്‍ ഇതര ജനതയാണ് വസിക്കുന്നത്. ഇക്കാരണത്താല്‍ ഈ ജനത ചൈനീസ് ഭരണകൂടത്തിന്‍റെ അതിസൂക്ഷ്മ നിരീക്ഷണത്തിലാണ്. ഒപ്പം നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ സാംസ്കാരിക പുനഃവിദ്യാഭ്യാസത്തിന് വിധേയരാകുകയും ചെയ്യുന്നു. സിന്‍ജിയാങ്ങില്‍ ഇതിന്‍റെ പരിധി ലംഘിക്കപ്പെട്ടുകഴിഞ്ഞു. നിരവധിപേര്‍ തടവറയിലാണ്.
ഇസ്ലാമികൂരിപക്ഷമായ ജനതയ്ക്ക് അവരുടെ മതം ആചരിക്കാനാവില്ല. പള്ളിക്കുമുകളില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ സ്ഥാപിച്ചു. ചുരുക്കത്തില്‍ അവര്‍ക്ക് താടിവളര്‍ത്താന്‍ പോലും ഇന്ന് അനുവാദമില്ല. ഹജ്ജിന് പോകാനുമാവില്ല. ചൈനയുടെ സാമ്പത്തിക, സൈനിക ശേഷി ഗണ്യമായി വര്‍ദ്ധിച്ചതിനാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ പദ്ധതികള്‍ക്ക് അവര്‍ആക്കംകൂട്ടി. ഈ ശ്രമത്തിന് ദീര്‍ഘകാല വിജയമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. മറ്റ് മികച്ച ഓപ്ഷനുകള്‍ ലഭ്യമല്ലെന്ന ഉറച്ച ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടികള്‍. സിസിപിയെ സംബന്ധിച്ചിടത്തോളം ടിബറ്റിലും ഐക്യം ഭിന്നിപ്പിക്കേണ്ടത് ആവശ്യമാണ്. ഭൗതിക ആനുകൂല്യങ്ങളാല്‍ നഷ്ടപരിഹാരം ലഭിക്കുന്നിടത്തോളം കാലം മിക്ക ആളുകളും പുറത്തുനിന്നുള്ളവര്‍ കീഴ്പ്പെടുത്തുന്നത് സഹിക്കുമെന്ന് ചൈന വിശ്വസിക്കുന്നു.
യുഎസ്-ചൈന ബന്ധങ്ങളിലെ സംഘര്‍ഷവും പുതിയ അമേരിക്കന്‍ നയമാറ്റവും ടിബറ്റന്‍ പ്രവാസികളില്‍ പ്രതീക്ഷയുടെ ചൈതന്യം പുനരുജ്ജീവിപ്പിച്ചേക്കാം. പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്‍റിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പെന്‍പ സെറിംഗിനെ അഭിനന്ദിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് അടുത്തിടെ നടത്തിയ ട്വീറ്റ് സൂചിപ്പിക്കുന്നത്: “ആഗോള ടിബറ്റന്‍ പ്രവാസികളെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” എന്നാണ്. എന്നിരുന്നാലും, പിന്തുണയുടെ പ്രതീക്ഷകള്‍ ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി വാക്കുകളില്‍ ഒതുക്കേണ്ടിവരും.
പതിനാലാമത്തെ ദലൈലാമയുടെ പ്രായം കണക്കിലെടുക്കുമ്പോള്‍, ടിബറ്റന്‍ ജനത ഒരു പിന്‍ഗാമിയെ കണ്ടെത്തേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ അത് ബെയ്ജിംഗിനെതിരായ ഒരു വെല്ലുവിളിയായി നിലകൊള്ളും. എന്നാല്‍ ഈ നടപടിക്രമം ചൈന ഏറ്റെടുത്താല്‍ അതി ആഗോളതലത്തില്‍ ശക്തമായി പ്രതികരണങ്ങളെ നേരിടേണ്ടിവരും. ചൈന ഏറ്റെടുക്കാന്‍ സാധ്യതയുള്ള ഒരു നടപടിയാണിത്. അതുവഴി രണ്ട് ദലൈലാമകള്‍ സൃഷ്ടിക്കപ്പെടും. രണ്ടുപേരും നിയമസാധുത അവകാശപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ചൈനയ്ക്ക് ടിബറ്റന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കാം. എന്നാല്‍ ഈ നീക്കം ചില ടിബറ്റുകാരെ ഹാന്‍ വംശജരില്‍നിന്ന് അകറ്റും. അവര്‍ക്ക് ഭൗതിക അഭിവൃദ്ധിക്ക് ചൈന നടപ്പാക്കിയ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്താനും കഴിയും.
ഭൗതിക ക്ഷേമത്തിന്‍റെ മോഹം പകരുകയും അവരുടെ ദേവന്മാരെ ഉപേക്ഷിക്കുകയും ചെയ്ത ടിബറ്റന്‍മാരുടെ തലമുറ സിസിപി നിയമിച്ച മത മേധാവിയുടെ പിന്തുണ നിലനിര്‍ത്താന്‍ തീരുമാനിച്ചേക്കാം. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം, ബദല്‍ ശോചനീയമാകുമ്പോള്‍, മെറ്റീരിയല്‍ നേട്ടത്തിനൊപ്പം പോകുക എന്നത് അനായാസമായ നടപടിയാണ്. വഞ്ചനയുടെ ഉപാധികളായ വാഗ്ദാനങ്ങളുമായി ആളുകളെ വശീകരിക്കുന്നതില്‍ ചൈന മുന്‍പന്തിയിലുമാണ്.
[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#ff0000″ class=”” size=”16″]കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിശ്വസ്തതയിലേക്ക് ടിബറ്റന്‍ ജനതയെ മാറ്റാനുള്ള ബെയ്ജിംഗിന്‍റെ ശ്രമം തുടര്‍ച്ചയായി പരീക്ഷിക്കപ്പെടും. ടിബറ്റിനുള്ളില്‍, വിയോജിപ്പുകളെ നിഷ്കരുണം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനുകഴിയും. വിമതരെ അടിച്ചമര്‍ത്താന്‍ ധ്രുവീകരണം നടത്തി മതപരമായ വിള്ളലുകള്‍ സൃഷ്ടിച്ച് ചൈന തുടര്‍ച്ചയായി അതിനുള്ള അവസരമൊരുക്കും. എന്നാല്‍ ചൈനയ്ക്കുള്ളിലെ ടിബറ്റന്‍ജനതയുടെ ധ്രുവീകരണം സിസിപിയുടെ ശ്രമങ്ങളെ ഫലപ്രദമല്ലാതാക്കാനും സാധ്യതയുണ്ട്.[/perfectpullquote]കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിശ്വസ്തതയിലേക്ക് ടിബറ്റന്‍ ജനതയുടെ മനസ്സിനെ മാറ്റാനുള്ള ശ്രമം തുടര്‍ച്ചയായി പരീക്ഷിക്കപ്പെടും. ടിബറ്റിനുള്ളില്‍, വിയോജിപ്പുകളെ നിഷ്കരുണം അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനുകഴിയും. വിമതരെ അടിച്ചമര്‍ത്താന്‍ ധ്രുവീകരണം നടത്തി മതപരമായ വിള്ളലുകള്‍ സൃഷ്ടിച്ച് ചൈന തുടര്‍ച്ചയായി അതിനുള്ള അവസരമൊരുക്കും. എന്നാല്‍ ചൈനയ്ക്കുള്ളിലെ ടിബറ്റന്‍ജനതയുടെ ധ്രുവീകരണം സിസിപിയുടെ ശ്രമങ്ങളെ ഫലപ്രദമല്ലാതാക്കാനും സാധ്യതയുണ്ട്. അടിസ്ഥാനപരമായി, ചൈന പൂച്ചയെ പ്രാവുകള്‍ക്കിടയില്‍ നിര്‍ത്തിയശേഷം ടിബറ്റുകാരെ അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ വിടും.
ലാമയുടെ പിന്തുടര്‍ച്ച നടക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട് എങ്ങനെ നിലകൊള്ളണം എന്നതാണ് ഇന്ന് ഇന്ത്യക്കുമുന്നിലെ ചോദ്യം. ഇതിനായി വ്യക്തമായ ഒരു നയം രൂപപ്പെടുത്തണം. ടിബറ്റന്‍ ബുദ്ധമതം ടിബറ്റിന്‍റെ മാത്രം വിഷയമല്ല. ഇന്ത്യയിലെ മഹായാന ബുദ്ധമതത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു വകഭേദമാണിത്. ഇന്ത്യയിലെ ബുദ്ധമത വിഹാരങ്ങള്‍, പ്രത്യേകിച്ചും ലഡാക്ക്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, പതിനാലാമത്തെ ദലൈലാമയുടെ പിന്‍ഗാമിയെ ബെയ്ജിംഗ് അംഗീകരിക്കേണ്ടതുണ്ടെന്ന് ചൈന അവകാശപ്പെട്ടിട്ടും, നിശബ്ദത പാലിക്കുന്നതിനോ അല്ലെങ്കില്‍ സ്വന്തം നിലപാടില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനോആണ് ഇന്ത്യ മുന്‍ഗണന നല്‍കിയത്. ദലൈലാമയുടെ പിന്‍ഗാമിയെ നിയമിക്കാനുള്ള ചൈനയുടെ നടപടിയെ ഇന്ത്യക്ക് സ്വാധീനിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിയമനത്തിന് മുമ്പ് ഒരു നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് കാര്യമായ നേട്ടമൊന്നുമില്ല എന്നതാണ് യുക്തി. ഇത് ന്യായയുക്തമാണോ എന്ന ചോദ്യവും ഉയരുന്നു.
ബുദ്ധമതം പ്രധാനമായും ഇന്ത്യന്‍ പൗരന്മാരെ ഉള്‍ക്കൊള്ളുന്ന ഒരു മതം കൂടിയാണ്. ഭൂട്ടാന്‍, നേപ്പാള്‍, മംഗോളിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഈസ്റ്റ് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലും ബുദ്ധമതം പ്രചാരത്തിലുണ്ട്. ഇതിന്‍റെ എല്ലാം ഉറവിടം ഒന്നുതന്നെയാണ്. രാഷ്ട്രീയമായി ഉചിതമായ ദലൈലാമയെ അടിച്ചേല്‍പ്പിക്കുന്ന ചൈനയുടെ സമീപനത്തെ ഇന്ത്യ അപലപിക്കേണ്ടതുണ്ട്. കാരണം ഇത് ടിബറ്റന്‍ജനതക്ക് മാത്രമല്ല, സാര്‍വത്രിക അര്‍ത്ഥതലമുള്ള ഒരു പ്രശ്നമാണ്. റോമന്‍ കത്തോലിക്കരുടെ മേല്‍ ഏകപക്ഷീയമായി മാര്‍പ്പാപ്പയെ അടിച്ചേല്‍പ്പിക്കുന്ന ഒരു ബാഹ്യസ്ഥാപനത്തിന് സമാനമാണിത്. പതിനാലാമത്തെ ദലൈലാമ ഗുരുതരമായ അപകടസാധ്യതയിലായിരിക്കാം. അതിനാല്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇന്ത്യ വേണ്ടതെല്ലാം ചെയ്യേണ്ടതുണ്ട്.