ഭാരത് ബില്‍ പേ ഫോര്‍ ബിസിനസും യുപിഐ സര്‍ക്കിളും അവതരിപ്പിച്ചു
കൊച്ചി: നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ രണ്ടു പദ്ധതികളായ ഭാരത് ബില്‍ പേ ഫോര്‍ ബിസിനസും യുപിഐ സര്‍ക്കിളും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവല്‍ 2024-ല്‍ വെച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പുറത്തിറക്കി. കൂടുതല്‍ പേരെ ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങളിലേക്ക് എത്തിക്കുക, സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ സേവനങ്ങള്‍. വിവിധ ഇആര്‍പികള്‍ക്കിടയിലും അക്കൗണ്ടിങ് സംവിധാനങ്ങള്‍ക്കിടയിലും ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഭാരത് ബില്‍ പേ ഫോര്‍ ബിസിനസ്. ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പെയ്മെന്‍റുകള്‍ ഡെലിഗേറ്റു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് യുപിഐ സര്‍ക്കിള്‍. യുപിഐ സര്‍ക്കിള്‍ പ്രകാരം ഒരു യുപിഐ ഉപയോക്താവ് പ്രാഥമിക ഉപയോക്താവുകയും യുപിഐ ആപ്പില്‍ വിശ്വസനീയ സെക്കണ്ടറി ഇടപാടുകാരെ ലിങ്കു ചെയ്യുകയും ചെയ്യും. യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇങ്ങനെയുള്ള സെക്കണ്ടറി ഇടപാടുകാര്‍ക്കു സാധിക്കും. ഇതിനു പരിധികളും നിശ്ചയിക്കാം. അഞ്ച് സെക്കണ്ടറി ഇടപാടുകാരെ വരെ ഇങ്ങനെ ഡെലിഗേറ്റു ചെയ്യാം. ഇവര്‍ക്ക് പ്രതിമാസം 15,000 രൂപ എന്ന പരിധിയും ഉണ്ടാകും.