Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 188 ശതമാനം വളര്‍ച്ച നേടി യുഎഇയിലെ മജീദ് അല്‍ ഫുട്ടൈം

1 min read

മൊത്തത്തിലുള്ള റീട്ടെയ്ല്‍ വരുമാനം 1 ശതമാനം ഇടിഞ്ഞു

ദുബായ്: റീട്ടെയ്ല്‍ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടെങ്കിലും് ഓണ്‍ലൈന്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 188 ശതമാനം വളര്‍ച്ച നേടി ദുബായിലെ മജീദ് അല്‍ ഫുട്ടൈം ഗ്രൂപ്പ്. മൊത്തത്തിലുള്ള റീട്ടെയ്ല്‍ വരുമാനത്തില്‍ ഒരു ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സഞ്ചാര വിലക്കുകളാണ് പശ്ചിമേഷ്യ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 350 കാരിഫോര്‍ ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന മജീദ് അല്‍ ഫുട്ടൈമിന്റെ ഓണ്‍ലൈന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍.

17 വിപണികളിലായി 27 ഷോപ്പിംഗ് മാളുകളും 13 ഹോട്ടലുകളും നാല് വിവിധോദ്യേശ കമ്മ്യൂണിറ്റികളും സ്വന്തമായുള്ള മജീദ് അല്‍ ഫുട്ടൈമിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം 7 ശതമാനം ഇടിഞ്ഞ് 32.6 ബില്യണ്‍ ദിര്‍ഹമായി. ഇതോടെ 2019ലെ 1.9 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും് നഷ്ടം 2.7 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. മാളുകളില്‍ നിന്നുള്ള വരുമാനം 24 ശതമാനം ഇടിഞ്ഞ് 3.5 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയതായി കമ്പനി അറിയിച്ചു. ഹോട്ടലുകളിലെ താമസ വരുമാനം 60 ശതമാനം കുറഞ്ഞു. വിനോദം, സിനിമ എന്നിവയുള്‍ക്കൊള്ളുന്ന വെന്‍ച്വര്‍ മേഖലയാണ് കഴിഞ്ഞ വര്‍ഷം കമ്പനി ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടി നേരിട്ടത്. ഈ മേഖലയില്‍ വരുമാനം 49 ശതമാനം കുറഞ്ഞ് 1.4 ബില്യണ്‍ ദിര്‍ഹമായി ചുരുങ്ങി.

  യെസ് ബാങ്കിന്‍റെ അറ്റാദായം 738 കോടി രൂപയിലെത്തി

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ആരംഭിച്ചതോടെ ഇ-കൊമേഴ്‌സ് വ്യാപാരം ശക്തമാക്കാന്‍ കമ്പനി ശ്രമം ആരംഭിച്ചിരുന്നു ഇതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ 43,000 ആളുകള്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരെ വിവിധ മേഖലകളിലായി പുനര്‍ വിന്യസിച്ചു. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഒമാന്‍, ലൈബനന്‍ എന്നിവിടങ്ങളിലെ മജീദ് അല്‍ ഫുട്ടൈമിന് കീഴിലുള്ള വോക്‌സ് സിനിമാസ്, മാജിക് പ്ലാനറ്റ്, സ്‌കൈ ദുബായ് എന്നിവിടങ്ങളിലെ 1,015 ജീവനക്കാരെ കാരിഫോറിന്റെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ഫുള്‍ഫില്‍മിന്റ് കേന്ദ്രങ്ങളിലാണ് പുനര്‍നിയമിച്ചത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ചില സ്റ്റോറുകള്‍ കഴിഞ്ഞ ജുലായോടെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ഫുള്‍ഫില്‍ കേന്ദ്രങ്ങളാക്കിയും കമ്പനി മാറ്റിയിരുന്നു. പ്രതിദിനം 5,000 ഓര്‍ഡറുകള്‍ വരെ കൈകാര്യം ചെയ്യുന്നതിനായി 5,000 തുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള കേന്ദ്രവും കമ്പനി ആരംഭിച്ചു. ഇവ കൂടാതെ ഓണ്‍ലൈന്‍ വില്‍പ്പന സാധ്യമാക്കുന്നതിനായി 40ഓളം സ്‌റ്റോറുകളും ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളാക്കി പരിഷ്‌കരിച്ചു. പകര്‍ച്ചവ്യാധി ഏറ്റവും ശക്തമായ സമയങ്ങളില്‍ യുഎഇയിലും സൗദി അറേബ്യയിലും ഓണ്‍ലൈന്‍ വില്‍പ്പനയില്‍ യഥാക്രമം 300 ശതമാനം, 100 ശതമാനം വീത്ം വളര്‍ച്ചയുണ്ടായതായി കാരിഫോര്‍ വ്യക്തമാക്കിയിരുന്നു.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

സാമ്പത്തിക പ്രതിസന്ധിയുടേത് മാത്രമല്ല, വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടിയാണ് പകര്‍ച്ചവ്യാധിക്കാലത്ത്് കണ്ടതെന്ന് മജീദ് അല്‍ ഫുട്ടൈം സിഇഒ അലെയിന്‍ ബൈജ്ജാനി പ്രസ്താവനയിലൂടെ അറിയിച്ചു.പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനാകുന്ന തരത്തിലാണ് കമ്പനി കെട്ടിപ്പടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ഉപഭോക്താക്കളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിലും വിശ്വാസ്യത വീണ്ടെടുക്കുന്നതിലുമായിരുന്നു പകര്‍ച്ചവ്യാധിക്കാലത്ത് കമ്പനിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മാളുകളും സ്‌റ്റോറുകളും അടച്ചിട്ടതോടെ അഞ്ചോളം വിപണികളിലെ ഷോപ്പിംഗ് മാളുകളില്‍ വാടക വേണ്ടെന്ന് വെക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിക്ക് ശേഷം വര്‍ഷാവസാനത്തോടെ മജീദ് അല്‍ ഫുട്ടൈം മാളുകളിലെ സ്റ്റോറുകളിലെ വില്‍പ്പന മുന്‍നിലയിലേക്ക് എത്തിത്തുടങ്ങിയതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി. 2020ലെ രണ്ടാംപാദത്തില്‍ 52 ശതമാനം വില്‍പ്പനത്തകര്‍ച്ച നേരിട്ട സ്റ്റോറുകളില്‍ നാലാംപാദമായതോടെ വില്‍പ്പനയിലെ ഇടിവ് 3 ശതമാനമായി കുറഞ്ഞു.

  യെസ് ബാങ്കിന്‍റെ അറ്റാദായം 738 കോടി രൂപയിലെത്തി

2021ല്‍ വിപണി വികസന പദ്ധതികളുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഷാര്‍ജയില്‍ അല്‍ സാഹിയ സിറ്റി സെന്ററും ഒമാനില്‍ മാള്‍ ഓഫ് ഒമാനും തുറക്കാനാണ് കമ്പനിയുടെ പദ്ധതി. കെനിയ, ഉഗാണ്ട, ഉസ്ബക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ വിപണി വിപുലീകരണവും കമ്പനി പദ്ധതിയിടുന്നുണ്ട്.  സൗദി അറേബ്യയില്‍  ഇ-കൊമേഴ്‌സ് വ്യാപാരം ശക്തമാക്കാനും രാജ്യത്ത് 30 വോക്്‌സ് സിനിമാസ് ആരംഭിക്കാനും മജീദ് അല്‍ ഫുട്ടൈമിന് പദ്ധതിയുണ്ട്.

Maintained By : Studio3