യുഎഇ ൽ എത്തിയ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് എം.എ യൂസഫലി

യു.എ.ഇ.: അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഉച്ചവിരുന്നിനിടെ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരുക്കിയ ഔദ്യോഗിക വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യുഎഇ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ യൂസഫലി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്തത്. യുഎഇ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, മുതിർന്ന സർക്കാർ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ ഭാഗമായി.