ഇസ്രയേലിലെ ആദ്യ യുഎഇ അംബാസഡര്‍ അധികാരമേറ്റു
1 min readകഴിഞ്ഞ മാസം ഇസ്രയേല്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ എംബസി തുറന്നിരുന്നു. എയ്തന്‍ നേയയാണ് യുഎഇയിലെ ഇസ്രയേല്‍ അംബാസഡര്‍
ദുബായ് ഇസ്രയേലിലെ പുതിയ യുഎഇ അംബാസഡറായി മുഹമ്മദ് മഹ്‌മൂദ് അല്‍-ഖാജ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മുമ്പാകെയാണ് മഹ്‌മൂദ് അല്‍ ഖാജ സത്യപ്രതിജ്ഞ ചെയ്തത്.
ഇസ്രയേലിലെ ടെല്‍ അവീവില്‍ എംബസി ആരംഭിക്കുന്നതിന് യുഎഇ മന്ത്രിസഭ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധങ്ങള്‍ക്ക് തുടക്കമിടുന്ന എബ്രഹാം ഉടമ്പടിയില്‍ ഒപ്പ് വെച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇസ്രയേലില്‍ എംബസി തുറക്കുന്നത്. എബ്രഹാം ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി ഉഭയകക്ഷി ചര്‍ച്ചകളും സന്ദര്‍ശനങ്ങളും നടന്നിരുന്നു.
യുഎഇയോടും അവിടുത്തെ പ്രസിഡന്റിനോടും ഭരണഘടനയോടും നിയമങ്ങളോടും വിധേയനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഹമ്മദ് മഹ്‌മൂദ് അല്‍-ഖാജ അറിയിച്ചു. പുതിയ ഇസ്രയേല്‍ സ്ഥാനപതിക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നതായും യുഎഇയും ഇസ്രയേലും തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഷേഖ് മുഹമ്മദ് പറഞ്ഞതായി എമിറേറ്റ്‌സ് ന്യൂസ് എജന്‍സിയായ വാം റി്‌പ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ഇസ്രയേല്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ എംബസി തുറന്നിരുന്നു. എയ്തന്‍ നേയയാണ് യുഎഇയിലെ ഇസ്രയേല്‍ അംബാസഡര്‍