September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇ ഇറാഖില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

1 min read

ഇറാഖ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ സമാപന വേളയിലായിരുന്നു പ്രഖ്യാപനം

ദുബായ്: ഇറാഖുമായുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി യുഎഇ ഇറാഖില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഇറാഖ് പ്രധാനമന്ത്രി ഡോ. മുസ്തഫ അല്‍ ഖദിമിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ സമാപനവേളയില്‍ ഇരുരാജ്യങ്ങളും സംയുക്തമായാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി ഔദ്യോഗിക യോഗങ്ങളില്‍ ഇറാഖ് പ്രധാനമന്ത്രി പങ്കെടുത്തു.

പ്രാദേശിക, അന്തര്‍ദേശീയ തലത്തിലെ സംഭവവികാസങ്ങളും കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകതയും സാമ്പത്തിക, ആരോഗ്യ മേഖലകളിലെ പിഴവുകളും യോഗങ്ങളില്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും ബിസിനസ് ബന്ധങ്ങള്‍ ഊഷ്മളക്കാനും യോഗത്തില്‍ ധാരണയായി. ഇറാഖി-യുഎഇ ബിസിനസ് കൗണ്‍സിലിന് രൂപം നല്‍കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സുരക്ഷയും പ്രതിരോധ സഹകരണവും രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കിടലും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി. സംശുദ്ധ ഊര്‍ജ മേഖലയില്‍ ഉള്‍പ്പടെ ഊര്‍ജ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും ഇറാഖും യുഎഇയും സമ്മതം മൂളി.

Maintained By : Studio3