യുഎഇയിലെ റീട്ടെയ്ല്‍ വ്യാപാരം ഈ വര്‍ഷം 58 ബില്യണ്‍ ഡോളറാകും
1 min readവര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ ഉപഭോക്തൃ ആവശ്യങ്ങളിലുണ്ടാകാന്‍ പോകുന്ന വര്‍ധനയും കോവിഡ്-19 വാക്‌സിനേഷനും എക്‌സ്‌പോ 2020 ദുബായും റീട്ടെയ്ല്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി.
ദുബായ്: യുഎഇയിലെ റീട്ടെയ്ല്‍ വ്യാപാരത്തില്‍ ഈ വര്‍ഷം 13 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ റീട്ടെയ്ല്‍ വില്‍പ്പന 58 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ദുബായ് ചേംബറിന്റെ കണക്കുകൂട്ടല്‍. വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ ഉപഭോക്തൃ ആവശ്യങ്ങളിലുണ്ടാകാന്‍ പോകുന്ന വര്‍ധനയും കോവിഡ്-19 വാക്‌സിനേഷനും എക്‌സ്‌പോ 2020 ദുബായും റീട്ടെയ്ല്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ റീട്ടെയ്ല്‍ വ്യപാാര മേഖല 6.6 ശതമാനം വാര്‍ഷിക വളര്‍ച്ച നിലനിര്‍ത്തുമെന്നും 2025ഓടെ 70.5 ബില്യണ്‍ ഡോളറിലെത്തുമെന്നും യൂറോമോണിറ്ററിന്റെ സമീപകാല വിവരങ്ങളെ ആസ്പദമാക്കിയുള്ള വിശകലനത്തില്‍ ദുബായ് ചേംബര്‍ പറയുന്നു. സ്‌റ്റോറുകളെ ആധാരമാക്കിയുള്ള റീട്ടെയ്ല്‍ വളര്‍ച്ച (സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക്,സിഎജിആര്‍) 5.7 ശതമാനവും സ്‌റ്റോറുകളിലൂടെ അല്ലാത്ത റീട്ടെയ്ല്‍ വളര്‍ച്ച (സിഎജിആര്‍) 14.8 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ദുബായ് ചേംബര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പുരോഗതി വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ ആവശ്യകത കൂടാന്‍ ഇടയാക്കുമെന്നും ഉപഭോക്താക്കളെയും വിനോദസഞ്ചാരികളെയും സ്‌റ്റോറുകളിലേക്ക് തിരികെ എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍, പ്രാേേദശിക തലങ്ങളില്‍ സര്‍ക്കാരില്‍ നിന്നും ബിസിനസ് മേഖലയ്ക്ക് ലഭിക്കുന്ന പിന്തുണകള്‍ക്കും ഇളവുകള്‍ക്കും പുറമേ, ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന എക്‌സ്‌പോ 2020യും റീട്ടെയ്ല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരും.
ഇ-കൊമേഴ്‌സ് മുഖേനയുള്ള വീട്ടാവശ്യങ്ങള്‍ക്കുള്ള ചിലവിടലില്‍ ഹൗസ്‌ഹോള്‍ഡ് സ്‌പെന്‍ഡിംഗ് പശ്ചിമേഷ്യയില്‍ തന്നെ ഒന്നാംസ്ഥാനത്തുള്ള യുഎഇയില്‍ ഒരു കുടുംബം ശരാശരി 2,554 ഡോളറെന്ന കണക്കിലാണ് ഈ രംഗത്ത് ചിലവഴിക്കുന്നത്. ആഗോള ശരാശരിയായ 1,156 ഡോളറിന്റെ ഇരട്ടിയിലധികവും പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ശരാശരിയായ 629 ഡോളറിന്റെ നാലിരട്ടിയോളം അധികവുമാണിത്.
2020ല്‍ പണയാവശ്യത്തിനുള്ള 110,000 ചതുരശ്ര മീറ്റര്‍ സ്ഥലം ദുബായിലെ റീട്ടെയ്ല്‍ വ്യാപാര മേഖലയിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടെന്നും ഇതോടെ എമിറേറ്റിലെ മൊത്തം റീട്ടെയല്‍ വ്യാപാര മേഖലയുടെ വലുപ്പം 4.2 ദശലക്ഷം ചതുരശ്ര മീറ്ററായെന്നും ജെഎല്‍എല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അബുദാബിയുടെ റീട്ടെയ്ല്‍ വ്യാപാരമേഖലയുടെ വലുപ്പത്തില്‍ മാറ്റമുണ്ടായിട്ടില്ല )2.8 ദശലക്ഷം മീറ്റര്‍). ഈ വര്‍ഷം ദുബായില്‍ 761,000 ചതുരശ്ര അടി സ്ഥലം കൂടി റീട്ടെയ്ല്‍ വ്യാപാര മേഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് കരുതുന്നത്. അബുദാബിയിലും ഈ വര്‍ഷം അവസാനത്തോടെ 293,000 ചതുരശ്ര അടി സ്ഥലം റീട്ടെയ്ല്‍ വ്യാപാരത്തിനായി തുറന്നുകൊടുക്കും.
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ഡിജിറ്റല്‍ വളര്‍ച്ച യുഎഇയിലെ പരമ്പരാഗത റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സൗദി അറേബ്യ, ഈജിപ്ത്, അള്‍ജീരിയ, മൊറോക്കോ തുടങ്ങി ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ വികസനത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.