October 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്വിറ്റര്‍ ഫ്‌ളീറ്റുകളില്‍ ജിഫുകളും ട്വിമോജികളും ഉപയോഗിക്കാം  

1 min read

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭിക്കും

ന്യൂഡെല്‍ഹി: ട്വിറ്ററിന്റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറായ ഫ്‌ളീറ്റ്‌സില്‍ ഇനി ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തില്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭിക്കും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലേതുപോലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും വികാരങ്ങളും ഡിസപ്പിയറിംഗ് സ്റ്റോറി രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണ് ട്വിറ്റര്‍ ഫ്‌ളീറ്റ്‌സ്. ഇരുപത്തിനാല് മണിക്കൂര്‍ നേരം പ്ലാറ്റ്‌ഫോമില്‍ കാണാന്‍ കഴിയുകയും ഇതിനുശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഫ്‌ളീറ്റ്‌ലൈന്‍ എന്ന് ട്വിറ്റര്‍ വിളിക്കുന്ന സ്‌ക്രീനിന്റെ മുകള്‍ ഭാഗത്താണ് ഈ പോസ്റ്റുകള്‍ അഥവാ ഫ്‌ളീറ്റുകള്‍ കാണാന്‍ കഴിയുന്നത്.

  ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫ്‌ളീറ്റ്‌സ് സ്റ്റോറികളില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് ഈയിടെ ഒരു ട്വീറ്റിലൂടെ ‘ട്വിറ്റര്‍ സപ്പോര്‍ട്ട്’ ടീമാണ് പ്രഖ്യാപിച്ചത്. സ്‌ക്രീനിന്റെ താഴെയുള്ള സ്‌മൈലി ഫേസ് ഐക്കണില്‍ ടാപ്പ് ചെയ്താണ് സ്റ്റിക്കറുകള്‍ ചേര്‍ക്കേണ്ടത്. ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തില്‍ തങ്ങളുടെ സ്റ്റോറികളില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ കഴിയും. ഹൃദയം, തീജ്വാല, ചിരിക്കുന്ന മുഖം, ചിന്തിക്കുന്ന മുഖം തുടങ്ങി ചില ജനപ്രിയ ഇമോജികളുടെ ആനിമേറ്റഡ് വകഭേദങ്ങളാണ് ട്വിമോജികള്‍. സ്‌റ്റോറികളില്‍ ചേര്‍ക്കുന്നതിന് ഈ സ്റ്റിക്കറുകളില്‍ ടാപ്പ് ചെയ്താല്‍ മാത്രം മതി. വലുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിയും.

  എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകൾ

2020 ജൂണിലാണ് ട്വിറ്റര്‍ ഫ്‌ളീറ്റ്‌സ് ഫീച്ചര്‍ പരീക്ഷിച്ചത്. ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ച മേഖലകളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ബ്രസീല്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ പരീക്ഷിച്ചിരുന്നു. ഫ്‌ളീറ്റുകള്‍ റീട്വീറ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും കഴിയില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വിറ്ററിലെ ഡയറക്റ്റ് മെസേജിംഗ് ഫീച്ചര്‍ വഴി ഫ്‌ളീറ്റുകളോട് പ്രതികരിക്കാന്‍ കഴിയും. നിലവില്‍ ആപ്പില്‍ മാത്രമാണ് ഫ്‌ളീറ്റ്‌സ് ലഭിക്കുന്നത്. തങ്ങള്‍ ഫോളോ ചെയ്യാത്ത ആളുകളുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച് അവരുടെ ഫ്‌ളീറ്റ്‌സ് കാണാന്‍ കഴിയും. തങ്ങളുടെ ഫ്‌ളീറ്റുകള്‍ ആരെല്ലാം കണ്ടു എന്ന് അറിയാനും സാധിക്കും.

  എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകൾ
Maintained By : Studio3