ടിവിഎസ് ജൂപിറ്റര്‍ ഇസഡ്എക്സ് ഡ്രം
കൊച്ചി: ഇരുചക്ര- മുചക്ര വാഹനങ്ങളുടെ രംഗത്തെ ആഗോള തലത്തിലെ മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് സ്മാര്‍ട്ട്കണക്ട് സാങ്കേതികവിദ്യയുമായുള്ള പുതിയ ടിവിഎസ് ജൂപിറ്റര്‍ ഇസഡ്എക്സ് ഡ്രം പുറത്തിറക്കി. അത്യാധുനിക കണക്ടഡ് സംവിധാനങ്ങളുമായാണ് എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റഡ് ഡിജിറ്റല്‍ ക്ലസ്റ്ററുമായുള്ള ടിവിഎസ് സ്മാര്‍ട്ട്കണക്ടും കൂടുതല്‍ മെച്ചപ്പെട്ട റൈഡിങ് അനുഭവങ്ങളുമായാണ് ടിവിഎസ് ജൂപിറ്റര്‍ ഇസഡ്എക്സ് ഡ്രം വേരിയന്‍റ് എത്തുന്നത്. സ്മാര്‍ട്ട്കണക്ട് സംവിധാനം വഴി റൈഡര്‍ക്ക് ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, വോയ്സ് അസിസ്റ്റ്, ക്ലസ്റ്ററില്‍ കോള്‍, എസ്എംഎസ് അലര്‍ട്ടുകള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ലഭിക്കും. ഈ അത്യാധുനിക സാങ്കേതികവിദ്യ വഴി റൈഡര്‍ക്ക് യാത്രയ്ക്കിടയിലും കണക്ടഡ് ആയിരിക്കുവാന്‍ സാധിക്കും. അതിലൂടെ സുഗമവും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രയും സാധ്യമാകും. ഇതിനു പുറമെ ഈ വേരിയന്‍റില്‍ ഉള്ള ബില്‍റ്റ്-ഇന്‍ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് യാത്രയ്ക്കിടയിലും മൊബൈല്‍ ചാര്‍ജു ചെയ്യാനും കഴിയും.
സിയദാ കാ ഫൈദ എന്ന തത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ടിവിഎസ് ജൂപിറ്റര്‍ കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും കണക്ടിവിറ്റിയും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണു ചൂണ്ടിക്കാട്ടുന്നത്. പുതുതായി അവതരിപ്പിച്ച ടിവിഎസ് ജൂപിറ്റര്‍ സ്മാര്‍ട്ട്കണക്ട് ഡ്രം വേരിയന്‍റ് രണ്ട് ആകര്‍ഷക നിറങ്ങളില്‍ സ്റ്റാര്‍ലൈറ്റ് ബ്ലൂവും ഒലിവ് ഗോള്‍ഡും 84,468 രൂപയ്ക്ക് ലഭ്യമാണ് (ഡല്‍ഹിയിലെ എക്സ് ഷോറൂം വില).