December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി പുതിയ ഫുള്‍ ഫ്രെയിം വ്ളോഗ് ക്യാമറ ഇസഡ്വി-ഇ1

1 min read

കൊച്ചി: ഏറ്റവും മികച്ച ദൃശ്യഭംഗിയോടെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിന് സോണി ഇന്ത്യ ഇസഡ്വി-ഇ1 എന്ന പുതിയ ഫുള്‍ ഫ്രെയിം വ്ളോഗ് ക്യാമറ അവതരിപ്പിച്ചു. പരസ്പരം മാറ്റാവുന്ന ലെന്‍സും, മികച്ച പ്രകടനമുള്ള 35 എംഎം ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സറുമാണ് പ്രധാനമായും വ്ളോഗര്‍മാരെ ലക്ഷ്യമിട്ടുള്ള ഇസഡ്വി-ഇ1 ക്യാമറയുടെ ഏറ്റവും പ്രധാന സവിശേഷതകള്‍. സിനിമാറ്റിക് വ്ളോഗ് സെറ്റിങ്, ഇന്നോവേറ്റീവ് എഐ പ്രോസസിങ് യൂണിറ്റ്, റിയല്‍ടൈം ട്രാക്കിങ്, റെകഗ്നിഷന്‍ ഫീച്ചേര്‍സ്, എളുപ്പത്തിലുള്ള നിരീക്ഷണത്തിനും മൊബിലിറ്റിക്കുമായി വേരി-ആംഗിള്‍ ടച്ച് എല്‍സിഡി സ്ക്രീന്‍, സുഗമമായ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ക്രിയേറ്റേഴ്സ് ക്ലൗഡ് ഫീച്ചര്‍ എന്നിവയാണ് ഇസഡ്വി-ഇ1 ക്യാമറയുടെ മറ്റു പ്രത്യേകതകള്‍. ഇസഡ്വി-ഇ1 ക്യാമറ വാങ്ങുമ്പോള്‍ പ്രത്യേക അവതരണ ഓഫറായി 19,170 രൂപയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

വ്ളോഗര്‍മാര്‍ക്കും കോണ്ടെന്‍റ് ക്രിയേറ്റര്‍ക്കുമായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഇസഡ്വി-ഇ1 ക്യാമറയുടെ അസാധാരണമായ ഇമേജ് നിലവാരവും. ഒതുക്കം നിറഞ്ഞ രൂപവും, നൂതനമായ സവിശേഷതകളും. ആകര്‍ഷകവും ആഴത്തിലുള്ളതുമായ ഉള്ളടക്കം സൃഷ്ടിക്കാന്‍ ക്രിയേറ്റര്‍മാരെ സഹായിക്കുമെന്ന് സോണി ഇന്ത്യയുടെ ഡിജിറ്റല്‍ ഇമേജിങ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു. 28-60 എംഎം സൂം ലെന്‍സിനൊപ്പം ഇസഡ്വി-ഇ1എല്‍ മോഡല്‍ 2,43,990 രൂപയ്ക്കും, ഇസഡ്വി-ഇ1 മോഡലിന് മാത്രമായി 2,14,990 രൂപയുമാണ് വില. എല്ലാ സോണി സെന്‍റര്‍, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്) എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാണ്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3