Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310

1 min read

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്‍റെ ഐക്കോണിക് അപ്പാച്ചെ നിരയില്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 അവതരിപ്പിച്ചു. അതുല്യമായ ഡിസൈന്‍, എഞ്ചിന്‍ ലേഔട്ട്, ഹീറ്റ് മാനേജ്മെന്‍റ്, റൈഡിംഗ്, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 എത്തുന്നത്. 312.2 സിസി മോട്ടോര്‍സൈക്കിളിന് സവിശേഷമായ റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ഡിഒഎച്ച്സി എഞ്ചിന്‍ കുടുതല്‍ കേന്ദ്രീക്രിതമാകാന്‍ കോംപാക്റ്റ് എഞ്ചിന്‍ ലേഔട്ട് സഹായിക്കുന്നു. 5 ശതമാനം ഭാരം കുറഞ്ഞ പുതിയ ഫോര്‍ജ്ഡ് അലുമിനിയം പിസ്റ്റണ്‍ 9,700 ആര്‍പിഎമ്മില്‍ 35.6 പിഎസ് പവറും 6,650 ആര്‍പിഎമ്മില്‍ 28.7 എന്‍എം ടോര്‍ക്കും നല്‍കുന്നു.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

അര്‍ബന്‍, റെയിന്‍, സ്പോര്‍ട്സ്, ട്രാക്ക്, പുതിയ സൂപ്പര്‍മോട്ടോ മോഡ് എന്നിങ്ങനെ 5 റൈഡ് മോഡുകള്‍ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 ടിവിഎസ് ബില്‍റ്റ് ടു ഓര്‍ഡര്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഇത് ഡൈനാമിക് കിറ്റ്, ഡൈനാമിക് പ്രോ കിറ്റ്, സവിശേഷമായ സെപാങ് ബ്ലൂ റേസ് ഗ്രാഫിക് ഓപ്ഷന്‍ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം മോട്ടോര്‍സൈക്കിളില്‍ ഭേദഗതി വരുത്താം. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 മൂന്ന് സ്റ്റാന്‍ഡേര്‍ഡ് എസ്ഐയുകളിലും 3 ബിടിഒ കസ്റ്റമൈസേഷനുകളിലും ലഭ്യമാണ് . ആഴ്സണല്‍ ബ്ലാക്ക് (ക്വിക്ക്ഷിഫ്റ്റര്‍ ഇല്ലാതെ) 2,42,990 രൂപ, ആഴ്സണല്‍ ബ്ലാക്ക് 2,57,990 രൂപ, ഫ്യൂരി യെല്ലോ 2,63,990 രൂപ എന്നിങ്ങനെയാണ് വില (എക്സ്-ഷോറൂം ഇന്ത്യ). ബിടിഒ (ബില്‍റ്റ് ടു ഓര്‍ഡര്‍) ഡൈനാമിക് കിറ്റിന് 18,000 രൂപ, ഡൈനാമിക് പ്രോ കിറ്റിന് 22,000 രൂപ, സെപാങ് ബ്ലൂവിന് 10,000 രൂപ എന്നിങ്ങനെയാണ് വില.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം
Maintained By : Studio3