November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രിമ 2022 ദ്വിദിന കണ്‍വെന്‍ഷന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

1 min read

തിരുവനന്തപുരം: വിഷന്‍ ട്രിവാന്‍ഡ്രം 2025 എന്ന പ്രമേയത്തില്‍ ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2022’ ന് ഇന്ന് (ജൂണ്‍ 10) തുടക്കമാകും. ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കുന്ന ദ്വിദിന പരിപാടി വൈകിട്ട് 5 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായപ്രമുഖര്‍, നയകര്‍ത്താക്കള്‍, പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ മാനേജ്മെന്‍റ് വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, ടെക്നിക്കല്‍ സെഷനുകള്‍, അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം നഗരത്തിന്‍റെ വികസന കാഴ്ചപ്പാടുകളിലൂന്നി തയ്യാറാക്കിയ ‘ട്രിവാന്‍ഡ്രം വിഷന്‍ 2025-എ സ്നാപ്ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡവലപ്മെന്‍റ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വ്വഹിക്കും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ മികച്ച സംഭാവനകള്‍ക്ക് ടിഎംഎ ഏര്‍പ്പെടുത്തിയ മാനേജ്മെന്‍റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2022 ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥിന് സമ്മാനിക്കും. വി.എസ്.എസ്.സി ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ട്രിമ 2022 ചെയര്‍മാന്‍ ഡോ.എം.ഐ. സഹദുള്ള, ടിഎംഎ പ്രസിഡന്‍റ് രാജേഷ് ഝാ, സെക്രട്ടറി സുനില്‍കുമാര്‍ എ. എന്നിവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകള്‍ക്ക് എല്‍വിക്ടോ ടെക്നോളജീസിന് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡും തിരുവനന്തപുരം മിഷന്‍ 2030 നെക്കുറിച്ചുള്ള മികച്ച പേപ്പര്‍ അവതരണത്തിനുള്ള ടിഎംഎ-കിംസ് അവാര്‍ഡിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഉദ്ഘാടനത്തിനു ശേഷം ‘സുസ്ഥിര വികസനം’ എന്ന വിഷയത്തിലെ ആദ്യ ടെക്നിക്കല്‍ സെഷനില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടാംദിനത്തില്‍ ‘മാനവ മൂലധനം’, ‘തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും’, ‘ഇന്നവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ്’ എന്നീ വിഷങ്ങളില്‍ സെമിനാറുകള്‍ നടക്കും.

Maintained By : Studio3