ചൈനയിലും പാക്കിസ്ഥാനിലും വൈറസ് വ്യാപനം
1 min readബെയ്ജിംഗ്: ചൈനയിലും പാക്കിസ്ഥാനിലും പുതിയ കോവിഡ് -19 കേസുകള്‍ വര്‍ധിക്കുന്നു. ചൈനയില്‍ കഴിഞ്ഞ ദിവസം 138 പുതിയ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 124 എണ്ണം പ്രാദേശികമായി പകരുന്നതും ബാക്കി 14 കേസുകള്‍ പുറത്തുനിന്നും വന്നതും ആണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. പ്രാദേശികമായി പകരുന്ന കേസുകളില്‍ 81 എണ്ണം ഹെബി പ്രവിശ്യയിലും 43 എണ്ണം ഹീലോംഗ്ജിയാങ് പ്രവിശ്യയിലും റിപ്പോര്‍ട്ട് ചെയ്തതായി കമ്മീഷന്റെ പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗവുമായി ബന്ധപ്പെട്ട് ഒരു മരണം ബുധനാഴ്ച ഹെബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുറത്തുനിന്ന് എത്തിയ പുതിയ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 4,465ആയി. കണക്കനുസരിച്ച് രാജ്യത്തെ മൊത്തം അണുബാധ 87,844 ആണ്. മരണസംഖ്യ 4,635 ആയി ഉയര്‍ന്നതായി കമ്മീഷന്‍ അറിയിച്ചു.
പാക്കിസ്ഥാനിലും കോവിഡ് വ്യാപനം വര്‍ധിക്കുകയാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സിന്ധിലെ അണുബാധ 1,769 ആയി ഉയര്‍ന്നു. നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍സ് സെന്റര്‍ (എന്‍സിഒസി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെ 3,097 പേര്‍ കോവിഡ് -19 പോസിറ്റീവ് ആയി. ഇതോടെ രാജ്യത്തെ ബൈറസ് ബാധിതരുടെ സംഖ്യ 511,921 ആയി ഉയര്‍ന്നു.
പാക്കിസ്ഥാന്‍ നിലവില്‍ മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. വൈറസിന്റെ വകഭേദവും അവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ രാജ്യം പുറത്തുവിടുന്നില്ലെന്ന്് ആരോപണമുണ്ട്.