October 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാന്‍: താലിബാന്‍ ഭരണത്തിലെത്തിയാല്‍ വിജയിക്കുന്നത് ചൈനയാകും

1 min read

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ വളരെ വലിയ ആഗോള രാഷ്ട്രീയനാടകമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഎസ് കാബൂളില്‍ നിന്ന് പുറത്തുപോകുകയാണ്. അമേരിക്കയും നാറ്റോയും നാട് വിടുമ്പോള്‍ ഉണ്ടാകുന്ന ഒരു ശൂന്യത നികത്താന്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള താലിബാന്‍ ആഗ്രഹിക്കുന്നു.ഒരു പുതിയ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതില്‍ താലിബാന്‍ വിജയിക്കുകയാണെങ്കില്‍, അവിടെ യഥാര്‍ത്ഥ നേട്ടം കൈവരിക്കുന്നത് ചൈന ആയിരിക്കും. അയല്‍രാജ്യമായ പാക്കിസ്ഥാന്‍റെ പിന്തുണയും താലിബാനെ മുന്‍നിരയില്‍ ഉള്‍പ്പെടുത്തുന്നതും വഴി അഫ്ഗാനിസ്ഥാനില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ബെയ്ജിംഗ് ആഗ്രഹിക്കുന്നു. 2016 ല്‍, അമേരിക്കക്കാര്‍ അവരുടെ പുറപ്പെടലിന്‍റെ ആദ്യകാല സൂചനകള്‍ നല്‍കുമ്പോള്‍, ഒരു പ്രമുഖ ചൈനീസ് ചിന്തകന്‍ അഭിപ്രായപ്പെട്ടത് യുഎസ് പോയതിനുശേഷം ചൈന അഫ്ഗാനിസ്ഥാന്‍റെ വിധിയുടെ സൂക്ഷിപ്പുകാരനാകുമെന്ന് എന്നായിരുന്നു.

‘ഒസാമ ബിന്‍ ലാദന്‍റെ വധം ഒരു അടയാളമായിരുന്നു. കാരണം അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കുന്നതിനുള്ള ഒബാമ ഭരണകൂടത്തിന്‍റെ നയത്തെ ഇത് ശക്തിപ്പെടുത്തി. കൂടാതെ അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ചൈന കൂടുതല്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കാരണം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സുരക്ഷിതമാക്കാന്‍ ഇത് ആവശ്യമാണ്. ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) സംരക്ഷിക്കാനും ഇത് ആവശ്യമാണ്. സിന്‍ജിയാങ്ങിന്‍റെ സ്ഥിരത മറ്റൊരു വലിയ ആശങ്കയാണ്. ആദ്യം, അഫ്ഗാനിസ്ഥാനെ അതിന്‍റെ ദിശയിലേക്ക് നയിക്കാനും കാബൂളിനെ ബെയ്ജിംഗിന്‍റെ ബെല്‍റ്റ്, റോഡ് പ്രോജക്ടുകള്‍ ഉപയോഗിച്ച് പിടിച്ചുനിര്‍ത്താനും ഷി ജിന്‍പിംഗ് ആഗ്രഹിക്കുന്നു. സിപിഇസി അഫ്ഗാനിസ്ഥാനിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ആ ഘടനാപരമായ മാറ്റം സാധ്യവുമാണ്. ഇപ്പോള്‍, പാക്കിസ്ഥാനിലെ തുറമുഖമായ ഗ്വാദറില്‍ നിന്നും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ കശ്ഗറിലേക്ക് സിപിഇസി പോകുന്നു. എന്നാല്‍ ഇത് അഫ്ഗാനിസ്ഥാനിലേക്കും ഉസ്ബെക്കിസ്ഥാനിലേക്കുള്ള കവാടത്തിലേക്കും മധ്യേഷ്യയുടെ ഹൃദയഭാഗത്തേക്കും വ്യാപിപ്പിക്കാം.

  ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളത്തിന്‍റെ തനത് ഭക്ഷണവിഭവങ്ങള്‍

പാക്കിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മ്മാണത്തിന് ചൈന ധനസഹായം നല്‍കും.കാരണം ചൈന പാക്കിസ്ഥാന്‍റെ വാലറ്റ് ആണ്. ഇസ്ലാമബാദിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ബെയ്ജിംഗ് താലിബാനെ പിന്തുണയ്ക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു. ചൈനക്ക് താലിബാന്‍ അപരിചിതമല്ല. താലിബാന്‍ പ്രതിനിധി സംഘങ്ങള്‍ പതിവായി ബെയ്ജിിംഗ് സന്ദര്‍ശിക്കുന്നുണ്ട്, ചൈന അവര്‍ക്ക് രാജ്യമെമ്പാടും ഉല്ലാസയാത്രകള്‍ക്കുള്ള സൗകര്യം നല്‍കുകയും ചെയ്യുന്നു. പുതിയ ഘടനാപരമായ ശൃംഖലകളില്‍ അഫ്ഗാനിസ്ഥാനെ ആകര്‍ഷിക്കുന്നതിലൂടെ, ഇന്ത്യയെയും പടിഞ്ഞാറിനെയും ആശ്രയിക്കുന്ന കാബൂളിനെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ചൈന ശ്രമിക്കുന്നു. അടുത്തതായി അഫ്ഗാനിസ്ഥാന്‍ ‘പുതിയ യുഗത്തിലേക്ക്’ പ്രവേശിച്ചുകഴിഞ്ഞാല്‍, അഫ്ഗാനിസ്ഥാന്‍റെ വിശാലമായ പ്രകൃതി വിഭവങ്ങളായ ലിഥിയം, അപൂര്‍വമായ മൂലകങ്ങള്‍ എന്നിവ ചൈനയിലേക്ക് ഒഴുകും. അത് പുതിയ ഊര്‍ജ്ജ വാഹനങ്ങള്‍, സെല്‍ ഫോണുകള്‍ മുതല്‍ മിസൈലുകള്‍ വരെ ഉപയോഗിക്കപ്പെടുന്നു. ഗ്വാദറും കറാച്ചിയും ഈ അസംസ്കൃത വസ്തു വ്യാവസായിക കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സ്വാഭാവിക കവാടങ്ങളായി മാറും, അവിടെ നിന്ന് ലോകമെമ്പാടും ഉയര്‍ന്ന ലാഭത്തില്‍ വിപണനം നടത്തുകയും വില്‍ക്കുകയും ചെയ്യും.

  എയര്‍-സീ കാര്‍ഗോ ഗതാഗത രംഗത്ത് തലസ്ഥാനത്തിന് വിപുലമായ സാധ്യതകൾ

എന്നാല്‍ പാക്-താലിബാന്‍ അവിശുദ്ധ കൂട്ടുകെട്ടുമായി ചേര്‍ന്ന് ചൈനയുടെ ഗെയിംപ്ലാന്‍ ഒരു പൂര്‍ത്തിയായ ഇടപാടല്ല. പരമ്പരാഗതമായി മോസ്കോയുടെ വീട്ടുമുറ്റമായ മധ്യേഷ്യയിലേക്കുള്ള ചൈനീസ് കടന്നുകയറ്റത്തെ എതിര്‍ക്കാന്‍ റഷ്യ ബാധ്യസ്ഥമാണ്. ശത്രുതാപരമായ ശക്തികള്‍ ഒത്തുചേരുന്ന ഒരു സാഹചര്യം ഇന്ത്യയും അംഗീകരിക്കാന്‍ സാധ്യതയില്ല.കാരണം അങ്ങനെ സംഭവിച്ചാല്‍ ന്യൂഡെല്‍ഹിക്കെതിരെ പാക്കിസ്ഥാന് തന്ത്രപരമായ മുന്‍തൂക്കം ലഭിക്കും.

അടുത്തതായി ഉയ്ഗര്‍ പോരാളികള്‍ക്കെതിരായ ലോഞ്ച്പാഡായി അഫ്ഗാന്‍ പ്രദേശത്തിന്‍റെ ഉപയോഗം നിര്‍ത്താന്‍ ചൈന ആഗ്രഹിക്കുന്നു. ഇസ്ലാമിക തീവ്രവാദികളെ ചൈനയിലേക്ക് കടക്കുന്നതില്‍ നിന്ന് തടയുകയെന്നതാണ് ചൈനയുടെ ആഗ്രഹം. ചൈനയുടെ അതിര്‍ത്തിയിലുള്ള ബദാക്ഷന്‍ പ്രവിശ്യയില്‍ താലിബാനുമായി ഒത്തുചേര്‍ന്ന ഉയ്ഗര്‍ പോരാളികളുടെ സാന്നിദ്ധ്യം സജീവമാണ്.

  ഹൃദ്രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ, കാരണം ഉദാസീനമായ ജീവിതശൈലി: ടാറ്റ എഐജി സർവേ

യുറേഷ്യയുടെ യജമാനന്മാരാണെന്ന ചൈനയുടെ ഡയബോളിക് ഗെയിംപ്ലാന്‍ മാറ്റുന്നതിനുള്ള താക്കോല്‍ കാബൂളിലേക്കുള്ള താലിബാന്‍റെ മുന്നേറ്റം തടയുക എന്നതാണ്. അതിന് ഫ്ഗാന്‍ സര്‍ക്കാര്‍ സേനയ്ക്ക് വ്യോമശക്തി കൂടുതല്‍ ലഭ്യമാകണം.താലിബാന്‍ വിരുദ്ധ വ്യോമാക്രമണം നടത്താന്‍ അമേരിക്കക്കാര്‍ക്ക് വ്യോമതാവളങ്ങള്‍ നല്‍കാന്‍ പാക്കിസ്ഥാനികള്‍ വിസമ്മതിച്ചത് ഇതുമായി ചേര്‍ത്തുവായിക്കണം. അഫ്ഗാനിസ്ഥാനിലൂടെ തിരിച്ചുവിടുന്ന ചൈനയുടെ പ്രാദേശിക മുന്നേറ്റം പരിശോധിക്കുന്നതിനുള്ള ഒരു പദ്ധതി പരിഗണിക്കാന്‍ ഇന്ത്യയും റഷ്യയും ഇപ്പോള്‍ ആഗ്രഹിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

Maintained By : Studio3