വൈറസ് വ്യാപന നിരക്ക് താഴ്ന്ന നിലയില്‍ തുടരുന്നു
ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് അണുബാധകള്‍ കുറഞ്ഞ നിരക്കില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,545 പുതിയ വൈറസ് അണുബാധകളാണ് രാജ്യത്ത് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. ഇതോടെ ദേശീയതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരുകോടി (1,06,25,428) കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 15 ദിവസമായി രാജ്യത്ത് പ്രതിദിനം 20,000 ത്തില്‍ താഴെ പുതിയ അണുബാധകള്‍മാത്രമാണ് രേഖപ്പെടുത്തുന്നത്. മരണനിരക്കും കുറവാണ്.
ജനുവരി 19 നാണ് കഴിഞ്ഞ ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന അണുബാധകളുടെ കേസ് റിപ്പോര്‍്ട്ടുചെയ്തത്.അന്ന് 10064 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ്് രാജ്യത്ത് കൊറോണ വ്യാപനം പതിനായിരം കടന്നത്. 163 പുതിയ മരണങ്ങളോടെ ഇന്ത്യയില്‍ ആകെ മരണസംഖ്യ 1,53,032 ല്‍ എത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,02,83,708 പേര്‍ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവില്‍ 1,88,688 സജീവ കേസുകളുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക്് 96.75 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്. ദിവസേനയുള്ള പുതിയ കേസുകളില്‍ 84 ശതമാനവും കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ്. രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകള്‍ നല്‍കിത്തുടങ്ങിയിട്ടുമുണ്ട്.