November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ൽ നാഷണൽ ബാങ്ക് ഓഫ് ഫുജെയ്റയുടെ അറ്റ നഷ്ടം 475 ദശലക്ഷം ദിർഹം

1 min read

2019ൽ 552.2 ദശലക്ഷം ദിർഹത്തിന്റെ അറ്റ ലാഭമാണ് എൻബിഎഫിൽ റിപ്പോർട്ട് ചെയ്തത്

 

ഫുജെയ്റ: നാഷണൽ ബാങ്ക് ഓഫ് ഫുജെയ്റയിൽ(എൻബിഎഫ്) കഴിഞ്ഞ വർഷം 475.3 ദശലക്ഷം ദിർഹത്തിന്റെ നഷ്ടം രേഖപ്പെടുത്തി. മുൻവർഷം 552.2 ദശലക്ഷം അറ്റ ലാഭം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. അറ്റാദായത്തിൽ ഏതാണ്ട് 186 ശതമാനത്തിന്റെ നഷ്ടമാണ് ഒരു വർഷം കൊണ്ട് ബാങ്കിനുണ്ടായത്. ഇംപെയർമെന്റ് പ്രൊവിഷനുകളിൽ (കിട്ടാക്കടം ഉൾപ്പടെയുള്ളവ കണക്കാക്കിയുള്ള നീക്കിയിരുപ്പ്) കാര്യമായ വർധനവുണ്ടായതും പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം കുറഞ്ഞതുമാണ് ആദായത്തെ പ്രതികൂലമായി ബാധിച്ചത്.

പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം 2019ലെ 1.1 ബില്യൺ ദിർഹത്തിൽ നിന്നും 894.6 മില്യൺ ദിർഹമായി ചുരുങ്ങി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 1.4 ബില്യൺ ദിർഹം ആയിരുന്നു. മുൻവർഷത്തെ 1.7 ബില്യൺ ദിർഹത്തെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 18.9 ശതമാനം ഇടിവാണ് ഉണ്ടായത്. പലിശ വരുമാനവും, ഇസ്ലാമിക് ഫിനാൻസിംഗും നിക്ഷേപ പ്രവർത്തനങ്ങളും ഫീസ്, കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ട വരുമാനവും യഥാക്രമം 948.9 മില്യൺ ദിർഹവും 291.7 മില്യൺ ദിർഹവുമാണ്. വിദേശ വിനിമയത്തിലൂടെയും  ഓഹരികൾ, കടപ്പത്രം മുതലായ ആസ്തികളിലൂടെയുമുള്ള വരുമാനം 2019ലെ 151.2 മില്യൺ ദിർഹത്തിൽ നിന്നും 125 മില്യൺ ദിർഹമായി കുറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

അതേസമയം ചിലവ് ചുരുക്കലിലൂടെ പ്രവർത്തന ചിലവ് കുറയ്ക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. പ്രവർത്തന ചിലവ് 2019ലെ 562.9 മില്യൺ ദിർഹത്തേക്കാൾ 12.8 ശതമാനം കുറഞ്ഞ് 491 മില്യൺ ദിർഹമായി. ചിലവുകളും വരുമാനവും തമ്മിലുള്ള അനുപാതം 2019ലെ 33 ശതമാനത്തിൽ നിന്നും 35.4 ശതമാനമായി . പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.  24.8 ബില്യൺ ദിർത്തിന്റെ വായ്പകളും അഡ്വാൻസുകളും ഇസ്ലാമിക് ഫിനാൻസിംഗ് റീസിവബിൾസുമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2019ൽ ഇത് 27.1 ബില്യൺ ദിർഹത്തിന്റേതായിരുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഇസ്ലാമിക് ബാങ്കിംഗ് ഉൾപ്പടെ ഉപഭോക്താക്കളിൽ നിന്നും 29.8 ബില്യൺ ദിർഹം നിക്ഷേപമാണ് കഴിഞ്ഞ വർഷം എൻബിഎഫ് സ്വന്തമാക്കിയത്. 2019 അവസാനത്തിൽ 31.9 ബില്യൺ ദിർഹം നിക്ഷേപം നേടിയ സ്ഥാനത്താണിത്. മൊത്തം ആസ്തികളുടെ മൂല്യം 2019ലെ 42.8 ബില്യൺ ദിർഹത്തിൽ നിന്നും 39.9 ബില്യൺ ദിർഹമായി കുറഞ്ഞു.

ലോകമെങ്ങും പ്രകടമായ കോവിഡ്-19 പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതമാണ് ബാങ്കിന്റെ ലാഭത്തെയും ബാധിച്ചതെന്ന് എൻബിഎഫ് ചെയർമാൻ ഷേഖ് സലഹ് ബിൻ മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3