November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടിക്കാലത്തെ അവഗണനയുടെ ആഘാതം വരും തലമുറകളെയും ബാധിക്കും

കുട്ടിക്കാലത്ത് വൈകാരികമായ അവഗണന നേരിട്ടാൽ അത് വരുംതലമുറകളുടെ തലച്ചോറിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

മാതാപിതാക്കൾ ശ്രദ്ധിക്കുക!  ചെറുപ്പകാലങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന അവഗണനയുടെ ആഘാതം വരും തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടുമെന്ന് പുതിയ പഠനം. കുട്ടിക്കാലത്ത് വൈകാരികമായ അവഗണന നേരിട്ടാൽ അത് വരുംതലമുറകളുടെ തലച്ചോറിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

കുട്ടിക്കാലത്ത് വൈകാരികമായ അവഗണന നേരിട്ട അമ്മമാരുടെ മക്കൾ ഭയം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മാത്രമല്ല, കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളും അവരുടെ തലച്ചോറിന്റെ വളർച്ചയെ സ്വാധീനിക്കുന്നുവെന്ന പുതിയ അറിവാണ് പഠനം മുന്നോട്ട് വെക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാൻഗോൺ ഹെൽത്തിലെ കസാൻഡ്ര ഹെൻഡ്രിക്സ് പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

നാൽപ്പത്തെട്ടോളം അമ്മമാരെയും അവരുടെ കുട്ടികളെയുമാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങൾ മുതലുള്ള വിവരങ്ങളാണ് ഗവേഷകർ രേഖപ്പെടുത്തിയത്. പീഡനം, അവഗണന തുടങ്ങി ഗർഭിണികളായ അമ്മമാർക്ക് കുട്ടിക്കാലത്ത് ഉണ്ടായ വൈകാരിക  ബുദ്ധിമുട്ടുകൾ ഗവേഷകർ ചോദിച്ചറിഞ്ഞു. ഇത് കൂടാതെ നിലവിൽ അവർ അനുഭവിക്കുന്ന സ്ട്രെസ്, ഉത്കണ്ഠ, നിരാശ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകളും ഗവേഷകർ രേഖപ്പെടുത്തി. പിന്നീട് കുട്ടികൾ ജനിച്ച് ഒരു മാസത്തിന് ശേഷം അവരെ ബ്രെയിൻ സ്കാനിംഗിന് വിധേയരാക്കി. റെസ്റ്റിംഗ് സ്റ്റേറ്റ് ഫംഗ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് ഉപയോഗിച്ച് കുട്ടികൾ ഉറങ്ങുമ്പോഴാണ് സ്കാനിംഗ് നടത്തിയത്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

 

 ഭയവുമായി ബന്ധപ്പെട്ട വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമായ അമൈഗ്ദലയും തലച്ചോറും തമ്മിലുള്ള ബന്ധമാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ഇത് കൂടാതെ, പ്രീഫ്രണ്ടൽ കോർട്ടെക്സ്, ആന്റീരിയർ സിൻഗുലേറ്റ് കോർട്ടെക്സ് തുടങ്ങിയ തലച്ചോറിന്റെ ഭാഗങ്ങളും ഇവർ നിരീക്ഷിച്ചു. വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഭാഗങ്ങളാണിത്. കുട്ടിക്കാലത്ത് വൈകാരികമായ അവഗണന നേരിട്ട അമ്മമാരുടെ മക്കളിൽ അമൈഗ്ദലയും കോർട്ടിക്കൽ ഭാഗങ്ങളും തമ്മിൽ ശക്തമായ ബന്ധം പുലർത്തുന്നതായി സ്കാനിംഗ് റിപ്പോർട്ടിൽ ഗവേഷകർ കണ്ടെത്തി. കുട്ടിക്കാലത്ത് അമ്മമാർ അനുഭവിച്ച അവഗണനയുടെ കാഠിന്യവും അവരുടെ മക്കളുടെ അമൈഗ്ദലയും കോർട്ടിക്കൽ ഭാഗങ്ങളും തമ്മിലുള്ള ബന്ധവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ
Maintained By : Studio3