January 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തെലങ്കാന സംസ്ഥാന രൂപീകരണദിനം; ഗവര്‍ണറും മുഖ്യമന്ത്രിയും ആശംസകള്‍ നേര്‍ന്നു

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]തെലങ്കാനയെ സുവര്‍ണ സംസ്ഥാനമാക്കി മാറ്റും: മുഖ്യമന്ത്രി[/perfectpullquote]

ഹൈദരാബാദ്: എട്ടാമത് സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു. 2014 ല്‍ തെലങ്കാന സംസ്ഥാനത്തിന്‍റെ രൂപീകരണം സാധ്യമായത് ജനങ്ങളുടെ നിരന്തരമായ പ്രക്ഷോഭങ്ങളും ത്യാഗങ്ങളും കൊണ്ടാണ്. ഇന്ന് സ്വന്തം സംസ്ഥാനം അഭിവൃദ്ധി പ്രാപിക്കുകയാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ക്ഷേമ-വികസന സംരംഭങ്ങളുടെ പരമ്പരയിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം ഒരു പുതിയ പ്രഭാതം ആഘോഷിക്കുന്നതില്‍ അതിവേഗം മുന്നേറി എന്നതില്‍ താന്‍ സന്തോഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ജലസേചനം, കൃഷി, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ മേഖലകള്‍, വിവിധ മേഖലകളിലെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ തെലങ്കാനയുടെ സംരംഭങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ ഉയര്‍ന്നുവരാന്‍ സംസ്ഥാനത്തെ സഹായിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

  ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതി: മില്‍മയും കേരളാ ബാങ്കും ഒരുമിക്കുന്നു

‘എല്ലാ ജനവിഭാഗങ്ങളുടെയും സര്‍ക്കാരിന്‍റെയും കൂട്ടായതും പ്രതിജ്ഞാബദ്ധവുമായ പരിശ്രമത്തിലൂടെ സംസ്ഥാനം ഉടന്‍ തന്നെ ബംഗാരു തെലങ്കാനയായി (സുവര്‍ണ തെലങ്കാന) മാറുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.എല്ലാ തലങ്ങളിലുമുള്ള ആളുകളുടെയും ഭരണകൂടത്തിന്‍റെയും പ്രചോദനാത്മകതയോടെ, ഈ കോവിഡ് -19 പാന്‍ഡെമിക് പ്രതിസന്ധിയെ ഉടന്‍ തന്നെ നാം മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍ കൂട്ടിച്ചേര്‍ത്തു.

”നിരവധി പോരാട്ടങ്ങള്‍, ത്യാഗങ്ങള്‍, രക്തസാക്ഷിത്വം എന്നിവയിലൂടെയാണ് തെലങ്കാന സംസ്ഥാനം നാം നേടിയത്’ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഏഴ് വര്‍ഷത്തിനുള്ളില്‍ തെലങ്കാന സംസ്ഥാനം എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘തെലങ്കാന സംസ്ഥാനം അതിന്‍റെ ആവശ്യങ്ങള്‍ ഓരോന്നായി നിറവേറ്റുന്നു. ജലസേചനം, കുടിവെള്ളം, വൈദ്യുതി, മെഡിക്കല്‍, ആരോഗ്യം, റോഡുകള്‍, മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഈ നടപടികള്‍ ഹസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് എത്തുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു.

  മഹീന്ദ്ര എക്സ്ഇവി 9ഇ വേരിയന്‍റിന് 30.5 ലക്ഷം 

പുതുതായി രൂപംകൊണ്ട തെലങ്കാന സംസ്ഥാനം വികസന, ക്ഷേമ മേഖലകളില്‍ അതിവേഗം മുന്നേറുകയും മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും മാതൃകയാകുകയും ചെയ്തുവെന്ന് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് റാവു പറഞ്ഞു. കൊറോണ മഹാമാരിമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും ജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ജനങ്ങള്‍ തന്ില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. ജനങ്ങളുടെ പിന്തുണയോടെ തെലങ്കാന സംസ്ഥാനത്തെ ‘ബംഗാരു തെലങ്കാന’ അല്ലെങ്കില്‍ സുവര്‍ണ്ണ സംസ്ഥാനമാക്കി മാറ്റുന്നതുവരെ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3